ആല്‍ബര്‍ട്ട് ഓട്ടം നിറുത്തി തന്റെ പോക്കറ്റില്‍നിന്നും കല്ലുകള്‍ രണ്ടും പുറത്തെടുത്തു.അതില്‍ ഒരു കല്ല് തന്റെ കയ്യില്‍ പൊക്കിയിട്ടുപിടിച്ചുകൊണ്ട് നേരെ നോക്കിനിന്നു
രഖുവും വീണതോടെ ഭയം വിഷ്ണുവിനെ കീഴടക്കാന്‍ തുടങ്ങി.എതിരെ നില്‍ക്കുന്ന ആള്‍ ചില്ലറക്കാരനല്ല എന്നു മനസിലായി.എന്നാലും ഇ സ്കൂളില്‍ ആരാ ഇതിപ്പൊ എന്നെ ഇങ്ങനെ എതിരിടാന്‍ മാത്രം.ഇ ശരീരപ്രകൃതം എവിടെയോ കണ്ടപോലെ.എങ്കിലും ആള്‍ ആരാണെന്ന് മനസിലാവുന്നില്ല.ഇപ്പോള്‍ അവനെ എതിരിടുന്നത് ബുദ്ധിയല്ല.അവന്റെ ഏറു വച്ചു നോക്കിയാല്‍ നല്ല ഉന്നമുണ്ട്.ഓരെണ്ണം കിട്ടിയാല്‍ എന്റെ കാര്യവും ഇതുപോലാകും.നിലത്തു ബോധമില്ലാതെ കിട്ടക്കുന്ന രഖുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ ചിന്തിച്ചു.എത്രയും പെട്ടെന്ന് ഇവിടെനിന്ന് രക്ഷപെടണം.പിന്നെ നമ്മുടെ കുറച്ച് പിള്ളേരെ വിളിച്ചോണ്ട് വന്ന് ഇവന്മാരെയും എടുത്തോണ്ട് പോകാം.
വിഷ്ണു പെട്ടെന്ന് തിരിഞ്ഞ് ഓടാന്‍ തുടങ്ങി.
ഇവനെ രക്ഷപെടാന്‍ സമ്മതിച്ചാല്‍ ഇവന്‍ വേറെ ആളെ വിളിച്ചോണ്ട് വരും.അത് പണിയാ,ഇവനേയും ഇവിടെ കിടത്തണം.. അല്ലേല്‍ ശരിയാവില്ല.
തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന വിഷ്ണുവിന്റെ കാലിന് എറിഞ്ഞാല്‍ ശരിയാവില്ല.ചിലപ്പോള്‍ ഉന്നം തെറ്റും.ആല്‍ബര്‍ട്ടിന്റെ അടുത്ത ഏറ് വിഷ്ണുവിന്റെ പുറത്തിനായിരുന്നു.ആ ഏറ് കൊണ്ടതോടെ അവന്‍ വേദനകൊണ്ട് മുട്ടുകുത്തി ഇരുന്നുപോയി.അടുത്ത ഏറ് അധികം താമസിയാതെ തന്നെ വിഷ്ണുവിന്റെ തലക്ക് കൊണ്ടു.തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ വേദനയോടെ അവന്‍ മറിഞ്ഞു വീണു.അവിടെ കിടന്നു വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു കാലടി തന്റെ അടുത്തേക്ക് വരുന്നത് വിഷ്ണു കേട്ടു.