“എടാ അത് അപ്പുറത്ത് നിന്നും വല്ലോ പിള്ളേരും മാവേല്‍ എറിഞ്ഞതാകും.നീ എണീറ്റേ.പെട്ടെന്ന് ഇവളുടെ കാര്യം തീര്‍ത്തിട്ട് നമുക്ക് ആശുപത്രി വരെയൊന്ന് പോകാം.”
പെണ്ണ് കേസ് വന്നതോടെ അമീന്‍ തന്റെ വേദന മറന്ന് ഉഷാറായി.വീണ്ടും എണീറ്റ് അവളുടെ അടുത്തേക്ക് നീങ്ങിയതും അടുത്ത ഒരു കല്ല് മൂളിക്കോണ്ട് വന്ന് അവന്റെ ഇടത്തേക്കാല്‍ കീറി ചോര തെറിപ്പിച്ചുകൊണ്ട് കടന്നുപോയി
“അള്ളോ.. എന്റെ കാല് ” എന്ന് പറഞ്ഞുകൊണ്ട് അമീന്‍ നിലത്തേക്ക് വീണു
വിഷ്ണുവും രഖുവും ചുറ്റും നോക്കി.അപ്പോള്‍ കാടിന്റെ മറവില്‍ തുവാലകൊണ്ട് മുഖം മറച്ച ഒരു രുപം അവര്‍ കണ്ടു.ആ കൈ ഒന്നുകൂടെ വീശപ്പെടുന്നതായി അവര്‍ കണ്ടു.വീണ്ടും ഒരു കല്ല് പാഞ്ഞു വന്ന് അലറിക്കരഞ്ഞുകൊണ്ടിരുന്ന അമീന്റെ തലക്കു കൊണ്ടു.അതോടെ അമീന്റെ ബോധം മറഞ്ഞു.വിഷ്ണുവും രഖുവും ചാടിയെഴുന്നേറ്റുകൊണ്ട് ആ രുപം നിന്നിരുന്ന സ്ഥലത്തേക്ക് ഓടി
തന്റെ മുഖം അവര്‍ കണ്ടാല്‍ അത് പന്തിയല്ലെന്നു കരുതിയ ആല്‍ബര്‍ട്ട് തന്റെ തുവാലകൊണ്ട് മുഖം മറച്ചതായിരുന്നു.അതോടൊപ്പം തന്നെ തന്റെ പിന്നാലെ രണ്ടുപേര്‍ ഓടി വന്നാല്‍ മൂന്നാമന്‍ ആ പെണ്‍കുട്ടിയെ എന്തെങ്കിലും ചെയ്താലോ എന്ന് ഭയന്നാണ് വീണ്ടും ഒരു കല്ല് പെറുക്കി അവന്റെ തലക്കിട്ട് എറിഞ്ഞത്.അവര്‍ എഴുന്നേറ്റ് തന്റെ നേരെ ഓടിയടുക്കുന്നതു കണ്ട ആല്‍ബര്‍ട്ട് മിന്നല്‍വേഗത്തില്‍ രണ്ടു കല്ലുകള്‍ കൂടി കൈയ്യില്‍ എടുത്ത ശേഷം ഇറങ്ങിയോടി.
വിഷ്ണുവും രഖുവും ദേഷ്യവും നിരാശയുംകൊണ്ട് ആവന്റെ പിന്നാലെ പാഞ്ഞു.പക്ഷെ നല്ലൊരു അത് ലറ്റ് ആയ ആല്‍ബര്‍ട്ടിന്റെ അടുത്ത് എത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
ആല്‍ബര്‍ട്ട് തന്റെ പിന്നാലെ അവര്‍ ഒടിയടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ തിരിഞ്ഞ് ഒന്നു നിന്നിട്ട് കൈയ്യില്‍ ഇരുന്ന രണ്ടു കല്ലുകളും ഒന്നിനു പിറകേ ഒന്നൊന്നായി രഖുവിനു നേര്‍ക്കെറിഞ്ഞു.ആ ഏറുകളും ലക്ഷ്യസ്ഥാനത്തു തന്നെ കൊണ്ടു.തലക്ക് രണ്ട് ഏറ് കിട്ടിയതോടെ രഖുവും നിലം പതിച്ചു.അതോടെ ആല്‍ബര്‍ട്ടിന് സമാധാനമായി.. ഇനി ഒരാള്‍ കൂടിയാണല്ലോ ഉള്ളു മാത്രവുമല്ല രണ്ട് കല്ലുകള്‍കൂടി പോക്കറ്റില്‍ കിടപ്പുണ്ട്..