ഒരലര്‍ച്ചയോടെ വിഷ്ണു നിലത്തിരുന്നു.അമീനും രഖുവും സ്തബ്ദരായിനിന്നു.ഈ സമയത്ത് കുതറിയോടാന്‍ ശ്രമിച്ച അവളെ പെട്ടെന്ന് തന്നെ അവര്‍ വീണ്ടും പിടികുടി.
“എടീ നായിന്റെ മോളെ.. നീ എന്നെ തല്ലും അല്ലേടി ” എഴുന്നേറ്റ് വന്ന വിഷ്ണുവിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.ആ അടിയോടെ അവളുടെ പാതി ബോധം മറഞ്ഞു.
കുതറല്‍ നിന്നതോടെ അമീന്‍ അവളുടെ വാ പൊത്തിയിരുന്ന കൈ മാറ്റിക്കൊണ്ട് പറഞ്ഞു..
“എടാ.. ഇതാ പറ്റിയ അവസരം.എല്ലാം അഴിച്ചു കള. അവളെ മുഴുവനെ ഞാന്‍ ഒന്നു കാണട്ടെ.”
അത്രയും പറഞ്ഞുകൊണ്ട് അമീന്റെ കൈകള്‍ അവളുടെ പെറ്റിക്കോട്ട് ഊരിയെടുക്കാന്‍ മുന്നോട്ടാഞ്ഞു.
ഇത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ആല്‍ബര്‍ട്ടിന് ആ പെണ്‍കുട്ടിയുടെ ധീരതയില്‍ അഭിമാനം തോന്നി.എന്തു വില കൊടുത്തും അവളെ രക്ഷിക്കണമെന്ന് അവന്‍ തീര്‍ച്ചയാക്കി.
അമീന്‍ ആ പെറ്റിക്കോട്ടില്‍ തന്റെ കൈ വച്ചതും.
“വൂം!!” മൂളിക്കോണ്ട് ഒരു കല്ല് വന്ന് അവന്റെ ചെവിക്ക് മുകളിലായി കൊണ്ടതും ഒരുമിച്ചായിരുന്നു.തലയില്‍ ഒരു ഉല്‍ക്ക വന്നു വീണ വേദനയോടെ അമീന്‍ അലറിക്കൊണ്ട് പുറകിലേക്ക് മറിഞ്ഞു.വിഷ്ണുവും രഖുവും അവളുടെ ദേഹത്തുനിന്നുമുള്ള പിടിവിട്ട് അമീനെ പിടിച്ചെഴുന്നേല്‍പ്പിക്കാനാഞ്ഞു.
“എന്തു കോപ്പാടാ.കിടന്ന് അലറി വിളിക്കല്ലേ.. ഇനി ആരേലും വന്ന് കാണാത്തതിന്റെ കുറവ്കൂടിയേയുള്ളു”
“എടാ എന്നെ ആരോ എറിഞ്ഞതാടാ ” വേദന കടിച്ചമര്‍ത്തിക്കൊണ്ട് അമീന്‍ പറഞ്ഞു.
“എറിഞ്ഞൂന്നോ.. ആരെറിഞ്ഞൂന്ന്.. ഇവന്‍ എന്തൊക്കെയാ ഈ പറയണെ .”
“ശരിയാണല്ലോ.. ദേ നോക്കിയേടാ .ഒരു കല്ല് കിട്ക്കുന്നു.. അവന്റെ തലേന്ന് ചോര വരുന്നുമുണ്ടല്ലോ” നിലത്തുകിടന്ന കല്ല് എടുത്ത്കൊണ്ട് വിഷ്ണു പറഞ്ഞു.
അവര്‍ മൂവരും ചുറ്റും നോക്കി.കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒളിഞ്ഞിരുന്ന ആല്‍ബര്‍ട്ടിനെ കാണുക അവര്‍ക്ക് സാധ്യമല്ലായിരുന്നു.അടുത്ത കല്ല് കൈയ്യില്‍ എടുത്ത് ആല്‍ബര്‍ട്ട് തയ്യാറായിരുന്നു.