തലസ്ഥാനയാത്ര – 4

Posted by

വശ്യമായ ചിരിയോടെ എന്റെ അരികിലേക്ക് എത്തി അവള്‍ ചോദിച്ചു. ഹും..നായിന്റെ മോള്‍..മറന്നിട്ടില്ല എന്നെ. എന്റെ മനസു മുരണ്ടു. നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന അവളുടെ മുലകളിലേക്ക് അറിയാതെ എന്റെ കണ്ണുകള്‍ പതിഞ്ഞു.

“ഇന്നലെ..” ഞാന്‍ നിസംഗതയോടെ പറഞ്ഞു. എന്റെ മനസ് കത്തി എരിയുകയായിരുന്നു.

“നീ എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ..ഞാന്‍ കരുതി നീ എന്നെ മറന്നുകാണും എന്ന്..അതുകൊണ്ട് ഞാന്‍ വേറെ ഒരു ബോയ്‌ ഫ്രണ്ടിനെ ഉണ്ടാക്കി..ഇപ്പോള്‍ കണ്ടില്ലേ..വി ആര്‍ ഇന്‍ ലവ്…” നിസ്സാരമായി അവള്‍ പറഞ്ഞു.

എന്തു പറയണം എന്നറിയാതെ ഞാന്‍ അവളെ നോക്കി. ഇവള്‍ അറിയുന്നുണ്ടോ ഞാന്‍ അന്നിവിടെ നിന്നും പോയ നിമിഷം മുതല്‍ ഈ നിമിഷം വരെ ഇവളെ മാത്രം ഓര്‍ത്താണ് ജീവിച്ചിരുന്നതെന്ന്? ഇവളുടെ അടുത്തേക്ക് എത്താനായി ഞാന്‍ എത്രമാത്രം ആശിച്ചിരുന്നു എന്ന് ഇവള്‍ അറിയുന്നുണ്ടോ? എനിക്ക് വേണ്ടി കാത്തിരിക്കും എന്ന് വാക്ക് തന്നിരുന്ന ഇവള്‍ ഏതാനും മാസങ്ങള്‍ എന്നെ കാണാതായപ്പോള്‍ വേറെ ആണിന്റെ പിന്നാലെ പോയിരിക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള മനസുപോലും എനിക്കപ്പോള്‍ ഉണ്ടായി. എത്ര നിസ്സാരമായാണ് അവള്‍ സംസാരിക്കുന്നത്. അവള്‍ക്ക് ലേശം പോലും വിഷമമില്ല. ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ എന്നെ അവള്‍ മനസ്സില്‍ നിന്നും തൂക്കി എറിഞ്ഞിരിക്കുന്നു.

“എന്നെ കാത്തിരിക്കും എന്ന് നീ പറഞ്ഞത് ഓര്‍മ്മ ഉണ്ടോ? എന്റെ കൈയില്‍ നിന്നും നിന്റെ ഫോണ്‍ നമ്പര്‍ നഷ്ടമായി..അതാണ് എനിക്ക് നിന്നെ വിളിക്കാന്‍ പറ്റാതെ പോയത്..” അവളെ എനിക്ക് നഷ്ടമായി എന്ന് മനസിലായെങ്കിലും വെറുതെ ഞാനൊരു ശ്രമം നടത്തി.

“ഹും..നിനക്ക് എന്നോട് അത്ര ഇഷ്ടമേ ഉള്ളായിരുന്നു..അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ കളയുമായിരുന്നോ…എനിവേ..നീ ഹിന്ദി നന്നായി സംസാരിക്കുന്നു…വാ..ചായ കുടിച്ചിട്ട് പോകാം..” അവള്‍ എന്നെ ക്ഷണിച്ചു.

“നിനക്ക് വേണ്ടിയാണ് ഞാന്‍ ഹിന്ദി പഠിച്ചത്..നിന്നോട് സംസാരിക്കാന്‍ മാത്രം..” അവളുടെ കണ്ണുകളില്‍ സഹതാപം പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഒരു ദുരന്ത നായകനെപ്പോലെ പറഞ്ഞു. പക്ഷെ അവള്‍ ചിരിക്കുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *