ഒരിക്കൽ കൂടി അവളുടെ ആ ചൂടുള്ള ചുണ്ടുകളിൽ അമർത്തിയൊന്നു ചുംബിക്കാൻ ഞാൻ ആഗ്രഹിച്ചു,
എന്തിനേക്കാളുമുപരി അവളുടെ ആ മടിയിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഒന്നുകൂടി കിടക്കാൻ എന്റെ മനസ്സ് വെമ്പി
എന്റെ പ്രാർത്ഥന അവസാനം ദൈവങ്ങൾ കേട്ടു,
ഏഴു മാസം മുമ്പ് നിർത്താതെയുള്ള കടുത്ത ചുമയും, മുഖത്തെ കറുത്ത നീലിച്ച പാടുകളും കാരണം എന്നെ ചികിൽസിച്ചു കൊണ്ടിരുന്ന ഡോക്ടർ ഒരു ബയോപ്സി ടെസ്റ്റ് എടുക്കാൻ ആവശ്യപ്പെട്ടു.,
ടെസ്റ്റിൽ ഭാഗ്യത്തിന് എനിയ്ക്കു ലങ്സ് ആൻഡ് തൊറാസിക് കാൻസർ ആണെന്ന് തെളിഞ്ഞു, സ്റ്റേജ് ഫോർ.!
ഇത് പറഞ്ഞപ്പോഴുള്ള എന്റെ സന്തോഷം കണ്ടു ഡോക്ടർ അത്ഭുതപെട്ടു.!
പക്ഷെ എനിയ്ക്കു സത്യത്തിൽ ഈ ലോകത്തുള്ള ജീവിതം അസഹനീയമായിരുന്നു,
അല്ലെങ്കിൽ അനുവിന്റെ അടുത്തേയ്ക്കു പോവുന്നതിലുള്ള സന്തോഷമോ എന്തെല്ലാമോ,
ഞാൻ പിന്നെ എന്റെ പെട്ടിയും കിടക്കയുമെടുത്തു നാട്ടിലേയ്ക്ക് തിരിച്ചു പോന്നു,
നാട്ടിലെത്തി ഞാനിതു ഷമീറിനോട് മാത്രം പറഞ്ഞു, അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഞാൻ കൊച്ചിയിലു ള്ള ഗംഗാധരൻ ഡോക്ടറെ ചെന്ന് കണ്ടു,
പുള്ളി എന്റെ റിപ്പോർട്ടെല്ലാം വായിച്ചു,
എന്നോട് വളരെ കൂളായാണ് പെരുമാറിയത്,
എന്നോട് സത്യാവശമെല്ലാം തുറന്നു പറഞ്ഞു,
ചികിൽസിച്ചു മാറ്റാവുന്ന സ്റ്റേജും കടന്നു പോയെന്നും, ഇനിയാകെ എന്റെ ഇവിടെയുള്ള നാളുകൾ നീട്ടി കിട്ടാൻ വേണ്ടി ഇടയ്ക്കുള്ള കീമോകൾ മാത്രമേ വഴിയുള്ളു എന്നും പറഞ്ഞു,
എനിയ്ക്കതിനോട് താല്പര്യം ഇല്ലായിരുന്നു എങ്കിലും ഷമീറിന്റെ നിർബന്ധത്തിനു വഴങ്ങി അതിനും സമ്മതിക്കേണ്ട വന്നു,
പക്ഷെ ഇടയ്ക്കുള്ള കീമോ തെറാപ്പികൾക്കു വേണ്ടി മാത്രം എന്നോട് ഹോസ്പിറ്റലിൽ വന്നാൽ മതിയെന്ന് പറഞ്ഞു,
എനിയ്ക്കും അത് സ്വീകാര്യമായി തോന്നി , പുള്ളി എന്നോട് സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു, എന്റെ അതിനുള്ള മറുപടി കണ്ടു പുള്ളി ഇനിയുള്ള ജീവിതം ആഘോഷമാക്കാൻ പറഞ്ഞു,
ഞാനതു മനസാ വാചാ അനുസരിച്ചു,
അവളുടെ പല ആഗ്രഹങ്ങളും അവൾ പറഞ്ഞത് ഞാൻ ഇതിനിടയിൽ നടത്തി, അവളുടെ ചേച്ചിയുടെ കുട്ടിയുടെ താടിയിൽ കടിച്ചു അവളെ കരയിപ്പിക്കണം എന്നുള്ളത് വരെ.!
എനിയ്ക്കു സത്യത്തിൽ ഡോക്ടർ പറഞ്ഞത് ആറു മാസം ആയിരുന്നു,
പക്ഷെ ദൈവത്തിന്റെ ഓരോ വികൃതികൾ നോക്കണേ,
ഞാൻ അതും കഴിഞ്ഞു ഒരു മാസത്തോളമായി പിന്നെയും ഇവിടെ,
ഇതിനിടയിൽ ഒരിക്കലും കാണാൻ ചാൻസില്ലാത്ത ഒരുപാട് നല്ല കൂട്ടുകാരുമായും ചങ്ങാത്തം കൂടി, പിണങ്ങി, ഇണങ്ങി..