അനുവിന്റെ മുഖം മാറിയിരുന്നു, അവളാകെ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി , അതിന്റെ കാര്യവും എനിക്ക് പിടികിട്ടി , ഞാൻ പെട്ടെന്ന് അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം, ഷമീറിനെ മെല്ലെ അവന്റെ തോളിലേയ്ക്ക് അടിച്ചു
” എന്റെ പൊന്നു ഷമീറെ, എനിക്ക് അവളോട് അല്ലേലും അത്ര താല്പര്യമൊന്നുമില്ല, അവൾക്കൊക്കെ ഒടുക്കത്തെ ജാടയാട , അങ്ങനെയുള്ള സാധനങ്ങളെ ഞാൻ മൈൻഡും കൂടി ചെയ്യില്ല..” ഞാൻ പിന്നെയും ആ വളിച്ച ചിരി ചിരിച്ചോണ്ട് അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്തെ ഭാവത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാ , സംഗതി ഏറ്റട്ടില്ല എന്ന് എനിയ്ക്കു മനസിലായി
ഷമീർ പിന്നെയും ആ ബെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്നു
” ഓ അതൊക്കെ പണ്ടല്ലേ എന്റെ മുത്തേ, ഇപ്പ ഓള് എന്റെ ദുഷ്യന്തനെന്ത്യേ, എന്റെ ദുഷ്യന്തനെന്ത്യേ എന്നും പറഞ്ഞോണ്ട് നടപ്പുണ്ട് മോനെ..” അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു ചിരിച്ചു ..
” ഒന്ന് പോയെടാ, അവള് ചുമ്മാ തമാശയ്ക്കു പറയണതാ, നീയത് വിട് ഷമീറെ..” എനിയ്ക്കു എത്രയും വേഗം ഈ ഡയലോഗ് നിർത്തിയ മതിയെന്നായി
” ആയിക്കോട്ടെ ആയിക്കോട്ടെ, ഇപ്പ നമ്മള് പുറത്തു, അതല്ലേലും അങ്ങനാണല്ലോ, ദുഷും, ശകുവും കൂടെ ഇപ്പൊ ഒറ്റകെട്ടായി..” അവൻ എന്തോ വലിയ തമാശ പറഞ്ഞപോലെ പെട്ടെന്ന് ചിരിച്ചു
കോഴിയ്ക്കു പ്രാണ വേദന, ഈ കള്ള ഹിമാറിന് കോഴിബിരിയാണി എന്ന് പണ്ടാരോ പറഞ്ഞ അവസ്ഥയായിരുന്നു എനിയ്ക്കു, എന്ത് പറയണമെന്നു എന്തു ചെയ്യണമെന്നോ ഒരുപിടിയുമില്ല