ഞാൻ അനുവിനെ നോക്കി അവളുടെ മുഖത്തുനിന്നും ആ ഭീതികലർന്ന ആ ഭാവം മാറിയിരുന്നു,
ഇപ്പൊ ഇവനെ ഇവിടെ കണ്ടതിലുള്ള ആശ്വാസമോ, നീരസമോ അതിൽ മിന്നിമറഞ്ഞു,.
ഞാൻ വേഗം എന്റെ കീറിയ കോളർ മറയ്ക്കാൻ വേണ്ടി, കൈ അവിടെ പിടിച്ചുകൊണ്ടു ബെഞ്ചിലേക്ക് ഒന്നുകൂടി അമർന്നിരുന്നു,.
തന്റെ ചുറ്റിലുമുള്ള പുസ്തകങ്ങളിലേയ്ക്കെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഷമീറിന്റെ നിൽപ്പുകണ്ടു എനിയ്ക്കു, ഇത്തിരി മുന്നേ വന്ന ഭയമെല്ലാം എവിടെയോ ഓടിമറഞ്ഞു
” എന്റെട ഊളെ, നിനക്ക് അതിനു ലൈബ്രറി അലർജിയാണെന്നു പറഞ്ഞിട്ട്.?, നീയെന്താ ഇപ്പൊ ഇവിടെ.?” ഞാൻ തെല്ലു ആശ്ചര്യത്തോടെയും, സംശയത്തോടെയും ആണ് അവനോടു ഇത് ചോദിച്ചത്
അവൻ തന്റെ ചുറ്റിലും നിരത്തിവെച്ചേക്കുന്ന ബുക്കിലേയ്ക്കെല്ലാം ഒന്ന് കണ്ണോടിച്ചു, അവൻ അപ്പോഴാണ് അനുവിനെ കണ്ടത്
” അല്ല അനുവും ഇണ്ടാർന്ന ഇവിടെ.? അതെന്തായാലും നന്നായി, ഡാ അന്നേം ഓളേം വിളിച്ചോണ്ട് ചെല്ലാൻ രജിത ടീച്ചറ് പറഞ്ഞു, നീ ഇവിടെ ഉണ്ടാവുന്നു എനിക്കറിയാലോ, അനുവിനെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല..” അവൻ ഇതും പറഞ്ഞു എന്റെ അടുക്കലേക്കു വന്നിരുന്നു,
അനു ഇത്രയൊക്കെ കേട്ടട്ടും, ഒരു ഭാവവ്യത്യാസവുമില്ലാതെ മുന്നിലുള്ള ബുക്കിലേയ്ക്ക് തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു,
” ടീച്ചർക്ക് എന്തെക്കെയോ പറയാനുണ്ടെന്ന് പറഞ്ഞാ വന്നേക്കണേ, ഇയ്യ് ഇവിടിരുന്നോ, ആ താര അന്നെയും അന്വേഷിച്ചു നടപ്പുണ്ട്, ആഹ് അന്റെയൊക്കെ ഭാഗ്യം, കാമുകനാവാൻ നടന്നിട്ടിപ്പ, കെട്ട്യോനായില്ലേ, കള്ള ഹമുക്കേ..!” ഇതും പറഞ്ഞു ഷമീർ എന്റെ തോളിലേക്ക് ഇടിച്ചു,.
ഞാൻ പെട്ടെന്ന് ഞെട്ടി, ഒരു അരമണിക്കൂർ മുന്നേ ആയിരുന്നു ഇതവൻ പറഞ്ഞിരുന്നേൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടിയേനെ , പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ അനു മാത്രമേ ഉള്ളു .,
ഞാൻ ഒന്നുംമിണ്ടാതെ ഒരു വളിച്ച ചിരി മാത്രം പാസ്സാക്കി, പെട്ടെന്ന് അനുവിനെ ഒളികണ്ണിട്ടു നോക്കി,.