” ആഹ് തല്ലാതെ പെണ്ണെ, ഞാൻ വടിയായാൽ നീയും ഒപ്പം ചാവുമെന്നു എനിക്കറിയില്ലേ.!”
ഞാൻ പെട്ടെന്ന് അവളെ എന്റെ നെഞ്ചിനോട് അടുപ്പിക്കാൻ ശ്രമിച്ചു,
അവൾ പെട്ടെന്ന് കുതറി മാറി ,
മഴകൊണ്ടൊ, അവൾ കരഞ്ഞതുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അവൾ ആ കൈകൾ നിവർത്തി പിടിച്ചു മുകളിലേയ്ക്കു നോക്കി, കണ്ണുകളടച്ചു കുറച്ചു നേരം ആ മഴയുടെ സ്നേഹസ്പര്ശവും ആസ്വദിച്ചു മിണ്ടാതിരുന്നു,
അവളുടെ ഈ വട്ടു കാരണം വെല്ല ന്യൂമോണിയയും പിടിക്കുമോന്നുള്ള പേടിയായിരുന്നു എനിയ്ക്കു
അവൾ പെട്ടെന്ന് എന്നെ നോക്കി,
” ഇല്ല നിനക്ക് ഒന്നും സംഭവിക്കില്ല, അഥവാ സംഭവിച്ചാൽ തന്നെ, ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദൈവം തന്ന ഈ ജീവിതം തീർക്കാൻ ആർക്കും അധികാരമില്ല,
ഞാൻ ജീവിയ്ക്കും ,
നിനക്ക് കൂടി വേണ്ടി ജീവിയ്ക്കും,
നിന്നെ ഓർത്തു മാത്രം ജീവിയ്ക്കും,
നിനക്ക് വേണ്ടി മാത്രമായി ജീവിയ്ക്കും.
മരണം എന്നെ വന്നു വിളിയ്ക്കുമ്പോൾ, അന്ന് ഞാൻ നിന്റെ അടുക്കലേക്കു എന്നട്ട് ഓടിവരും, എന്നും നിന്റെ മാത്രം അനുവായി !”
അവൾ പിന്നെയും ആ കൈകൾ നിവർത്തിപ്പിടിച്ചു ആ മഴയുടെ അർദ്ധനാദം ആസ്വദിച്ചു നിന്നു
” ആ ശെരി ശെരി നീ വേഗം വാ, അല്ലേൽ വെല്ല ന്യൂമോണിയയും വരും പെണ്ണേ.!” ഞാൻ അവളെ എന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ടു പറഞ്ഞു
അവൾ പെട്ടെന്ന് എന്റെ കൈത്തട്ടി മാറ്റി, എന്നിട്ടു എന്റെ കൈ അവളുടെ തലയിൽ വെപ്പിച്ചു, ഇതെന്തു വട്ടെന്ന ഭാവത്തിൽ ഞാനവളെ നോക്കി
” നീ ഇപ്പോൾ എനിയ്ക്കും സത്യം ചെയ്തു തരണം,
ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ,
നീ ഒരിക്കലും ആത്മഹത്യാ ചെയ്യില്ലെന്ന്,
ഞാൻ ബാക്കിവെച്ചു പോയ എന്റെ ജീവിതംകൂടി നീ ജീവിക്കണം,
ഈ ലോകത്തു ഞാൻ കാണാതെ പോയ കാര്യങ്ങൾ നീ എനിയ്ക്കു വേണ്ടി കാണണം,
ഞാൻ ഈ ലോകത്തു തൊട്ടറിയാതിരുന്നവ നീ എനിയ്ക്കു വേണ്ടി തൊട്ടറിയണം, നീ ഈ ലോകത്തു ഞാൻ സ്നേഹിച്ചു കൊതി തീരാത്തവ നീ എനിയ്ക്കു വേണ്ടി സ്നേഹിച്ചു കൊതി തീർക്കണം.!”
ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തീക്ഷണത എനിയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
ഞാൻ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു,