മനപ്പൂർവ്വമല്ലാതെ 2

Posted by

അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ഓടിവന്നു എന്നോട് കൈനീട്ടാന് പറഞ്ഞു , എന്റെ നീട്ടിയ വിരലിലേയ്ക്ക് അവൾ ഒരു മോതിരം ഇട്ടു തന്നു

 

” ഇതെന്റെ അമ്മാളുവിന്റെ മോതിരമാണ്, എന്നെ കല്യാണം കഴിക്കുന്നവൻ എന്റെ കയ്യിലിട്ടു തരാൻ  വേണ്ടി, എനിയ്ക്കു പണ്ട് തന്നതാണ്, ഇന്ന് നാടക്കത്തിനിടയിൽ എന്റെ അപ്പാവും, അമ്മാവുമിനെ സാക്ഷി നിർത്തി മോതിരമിടുമ്പോൾ എനിയ്ക്കിതാവണം നീ ഇട്ടു തരേണ്ടത് .. അല്ലേൽ തന്നെ ഇന്നലയോടെ നീയും ഞാനുമായുള്ള വിവാഹം ഗാന്ധർവ വിധിപ്രകാരം നടന്നു കഴിഞ്ഞതാണ്, ഇത് എന്റെ കൂടി ഒരു സമാധാനത്തിനാണ് ..” അവൾ ഇതും പറഞ്ഞു ആരും കാണാതെ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു  പിന്നെയും സ്റ്റേജിന്റെ പുറകിലേക്ക് ഓടിപോയി

 

ഞാൻ അകെ സ്‌ഥബ്ദനായി പോയി, അവളുടെ അച്ഛനും, അമ്മയും നാടകം കാണാൻ വന്നട്ടുണ്ടോ?, ഇനി ഞാനിതു അവരുടെ മുന്നിൽ വെച്ച് വിരലിലും ഇട്ടു കൊടുക്കണമോ.? എന്റെ ദൈവമേ ഇവളെന്നെകൊണ്ട് എന്തെക്കൊയാണ് ചെയ്യിക്കുന്നത്. ഞാനാ മോതിരത്തിലേയ്ക്ക് പിന്നെയും നോക്കി, അതിലെ വെള്ളാരം കല്ല് എന്നെ നോക്കി ഇളിച്ചു കാണിച്ചു ,

 

നാടകം തുടങ്ങി, എല്ലാവരും മത്സരിച്ചു അഭിനയിച്ചു, ദുർവാസാവ് ഷമീർ വരെ മാരക അഭിനയം, ഇതിനിടയിൽ  ശകുന്തളയെ മോതിരമിടുന്ന സീൻ വന്നു, കോറിയോഗ്രഫി രജിത ടീച്ചർ തന്നെയായതു കൊണ്ട് , സീന് കൊഴുപ്പേകാൻ ടീച്ചർ ഒറിജിനൽ ഒരു തീക്കുണ്ഡം തന്നെ റെഡിയാക്കി, അഗ്നിയെ സാക്ഷി നിർത്തി ഞാൻ അങ്ങനെ അനുവിനെ ആ മോതിരമണിയിച്ചു , ഞാൻ വിറച്ചു വിറച്ചാണ് മോതിരമിട്ടത്, ഇട്ടു കഴിഞ്ഞു ആണ് സദസ്സിലുള്ള തന്റെ അച്ഛനെയും അമ്മയേം അനു ഒന്ന് പാളി  നോക്കിയോ? അതോ എനിയ്ക്കു തോന്നിയതാണോ

 

എന്തായാലും നാടകം വന്ന വിജയമായിരുന്നു, ഞങ്ങൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു

 

നാടകം കൂടി കഴിഞ്ഞതോടെ ഞാനും അനുവും ഏകദേശം ഒന്നായ മട്ടായി കഴിഞ്ഞിരുന്നു,

ഒരു പുതുപെണ്ണിന്റെ എല്ലാ ഭാവഭേദവും ഞാനവളിൽ കണ്ടു,

ഞാൻ അന്നാദ്യമായി എന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും  അനുവിനെ പരിചയപ്പെടുത്തി കൊടുത്തു,

കണ്ട ആ നിമിഷത്തിൽ തന്നെ അവരെ രണ്ടുപേരെയും അവൾ ചാക്കിലാക്കി,

ചേച്ചിയെന്നോട് എന്റെ സെലെക്ഷൻ സൂപ്പറായെന്നു പിന്നീട് തട്ടിക്കൊണ്ടു പറഞ്ഞിരുന്നു

 

നാടകത്തിന്റെയും, യുവജനോത്സവത്തിന്റെയും  അവസാനത്തോടെ അനുവിനെ ഒറ്റയ്ക്ക് കിട്ടാനുള്ള അവസരങ്ങൾ നന്നേ കുറഞ്ഞിരുന്നു, എന്നാലും കിട്ടുന്ന ചെറിയ ചെറിയ അവസരങ്ങളിൽ ഞങ്ങൾ തൊട്ടും പിടിച്ചും, ഉമ്മവെച്ചും ആഘോഷമാക്കി

Leave a Reply

Your email address will not be published. Required fields are marked *