മനപ്പൂർവ്വമല്ലാതെ 2

Posted by

അനു എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,

ഞാൻ വേഗം എണീറ്റ് ആ ബെഡ്ഷീറ്റെടുത്തു വെള്ളത്തിൽ മുക്കി വെച്ച്,

താര ചോദിക്കുമ്പോൾ  ചായ ഇതിൽ വീണെന്ന്  നുണ പറഞ്ഞൊഴിയണമെന്നു ഞാൻ ഉറച്ചു,

ഞാൻ വേഗം ദേഹമെല്ലാം കഴുകി,

അനുവിനെയുംകൊണ്ട് കഴുകിപ്പിച്ചു,

ഞങ്ങൾ വേഗം വസ്ത്രമെല്ലാം എടുത്തിട്ടു,

ഞാൻ വേഗം മുറിയുടെ ലോക്ക് മാറ്റി, വേഗമൊരു നേരത്തെ വിരിച്ചിരുന്ന അതെ വെള്ള കളറുള്ള  വിരിയെടുത്തു കിടക്കയിൽ വിരിച്ചു,

 

അനു മെല്ലെ വന്നു എന്റെ അടുത്തിരുന്നു, അവൾ  എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,.

 

“നീയെന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷനാണ്, നിനക്കും അങ്ങനെതന്നെ ആവില്ലേ..!”

അവൾ കരഞ്ഞുകൊണ്ട് എനോട് ചോദിച്ചു, ഞാൻ വേഗം അവളുടെ കയ്യിലിരുന്ന അവളുടെ ടവൽ മേടിച്ചു അവളുടെ കണ്ണുകൾ തുടച്ചു, അതുകൊണ്ടു തന്നെ അവളുടെ മുഖവും തുടച്ചു, മെല്ലെ അവളുടെ മുഖം എന്റെ കയ്യിലെക്കെടുത്തു ,

ഞാൻ എന്തെങ്കിലും പറയുന്നതിനു മുന്നേ

 

പെട്ടെന്ന് വാതിൽ തുറന്നു താര കയറിവന്നു

 

” ആ രണ്ടും ഇങ്ങനെ കെട്ടിപിടിച്ചിരുന്നോ, അനുവിന്റെ അച്ഛൻ ഇറങ്ങീന്നു ‘അമ്മ വിളിച്ചുപറഞ്ഞു, വേഗം താഴേയ്ക്ക് വാടി.!!” താര അനുവിനെ നോക്കി പറഞു, അനു  അപ്പോഴും എന്റെ നാവിൽനിന്നു എന്തോ കേൾക്കാനായി കാതോർത്തു അവിടെത്തന്നെ ഇരുന്നു,

ഞാൻ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നു.!

 

“ആ കിന്നാരമോക്കെ പിന്നീടാവാം, വാ കൊച്ചേ..” താര പെട്ടെന്ന് അനുവിനെ പിടിച്ചു വലിച്ചു താഴേക്ക് പോയി,

അവിടെ അനുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാനാവാതെ ഞാൻ അവളുടെ ടവ്വലും പിടിച്ചിരുന്നു, ഞാൻ മെല്ലെ ആ ടവൽ മണത്തു നോക്കി,

എന്റെ അനുവിന്റെ മണം പിന്നെയും എന്റെ ഉള്ളിലേയ്ക്ക് അരിച്ചുകയറി,

” നീയെന്റേതു മാത്രമാണ് പെണ്ണേ, ഈ ഞാൻ നിനക്ക് മാത്രവും ഉള്ളത്,” എന്റെ മനസ് മെല്ലെ മന്ത്രിച്ചു

 

ഞാൻ വേഗം താഴേയ്ക്ക് ചെന്നു, എന്തായാലും അനുവിന്റെ അച്ഛൻ വരുന്നതിലും മുന്നേ പോവാമെന്നു കരുതി, അനുവിനോടും, താരയോടും യാത്ര പറഞ്ഞിറങ്ങി,

 

ഇന്നത്തെ ഒരു ദിവസംകൊണ്ടു എന്റെ ജീവിതമാകെ മാറിമറഞ്ഞിരുന്നു, ഇനിയെനിക്ക് ജീവിതത്തിൽ അനുവല്ലാതെ വേറൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യാതെയായി

 

അങ്ങനെ ഞങ്ങളുടെ നാടകദിവസം വന്നെത്തി, അരങ്ങിലേക്കുള്ള എല്ലാ വേഷവും ധരിച്ചു ഞങ്ങൾ എല്ലാവരും റെഡിയായി, ഒരു വെളുത്ത സാരിയും വെളുത്ത ഒരു ബ്ലൗസും ധരിച്ചു തലയിൽ മുടി വട്ടം കെട്ടി അതിലൊരു മുല്ലപ്പൂ ഹാരവും വെച്ച് അനു വന്നു നിന്നപ്പോൾ സത്യത്തിൽ എന്റെ നെഞ്ച് ഒരുനിമിഷം നിന്ന് പോവുന്നതുപോലെ എനിയ്ക്കു തോന്നിപോയി

Leave a Reply

Your email address will not be published. Required fields are marked *