മനപ്പൂർവ്വമല്ലാതെ 2

Posted by

ഞാൻ മെല്ലെ മെല്ലെ അവളുടെ തഴുകലിൽ അറിയാതെ മയങ്ങി പോയി,

സത്യം പറയാമല്ലോ എന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ അന്ന് മയങ്ങിയത് പോലെ ഞാൻ ഇത് വരെയും, ഇന്നുവരെയും  മയങ്ങിയിട്ടില്ല ,

ഇതുവരെ അത്രയും സുരക്ഷിതത്വം എനിയ്ക്കു ഒരിക്കലും പിന്നീട് അനുഭവിക്കാൻ സാധിച്ചട്ടില്ല, പിന്നീട് ഒരിക്കൽ പോലും.!

 

ടീച്ചറുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്, ഞാൻ അപ്പോഴും അനുവിന്റെ മടിയിൽ ആയിരുന്നു, ഏറ്റവും പുറകിലത്തെ ബെഞ്ചായതിനാലും, ടീച്ചർ പെട്ടെന്ന് കേറിവന്നത് കൊണ്ടും ഞങ്ങളെ കണ്ടിരുന്നില്ല, ഞാൻ വേഗം എണീറ്റു, അനു  പെട്ടെന്ന് എണീറ്റ് പാവാടയെല്ലാം നേരെയിട്ടു, കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൊണ്ടു അനു ഒന്നുകൂടി എന്നെ നോക്കി

” എന്തെ ഇപ്പൊ വിഷമമെല്ലാം മാറിയോ ?.” അവൾ ചിരിച്ചുകൊട്നു ചോദിച്ചു, എന്നെ കൊല്ലുന്ന ആ ചിരി

 

ടീച്ചർ വന്നു നാടകമെല്ലാം പിന്നെയും തകൃതിയായി റിഹേഴ്സൽ നടത്തി, ഇതിനിടയിൽ ഞാനും അസാമാന്യമാം വിധം അഭിനയിച്ചു ജീവിച്ചു,.

 

ഇടയ്ക്കു ഓരോ ഭാഗം തെറ്റുമ്പോൾ അകെ സഹിക്കാൻ പറ്റാതെ ആയതു അനുവിന്റെ നഖം കൊണ്ടുള്ള പിച്ചലാണ്, വൈകിട്ട് ആയപ്പോഴേക്കും എന്റെ കൈ പിച്ചുകൊണ്ടു തണർത്തു ഒരു പരുവം ആയിരുന്നു,

പക്ഷെ ഈ വേദനയിലും എത്രയോ വലുതാണ് അവളെനിക്ക് തരുന്ന സ്നേഹമെന്നത് എനിയ്ക്കു ഒരു വേറെ പ്രത്യേക സുഖം തന്നെ നൽകി

 

അന്ന് തിരിച്ചു ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ മനസ്സിലെ ഇന്നലെയുണ്ടായ സംശയങ്ങൾ എല്ലാം തന്നെ വഴിമാറിയിരുന്നു, പതിവുപോലെ കുളിയെല്ലാം കഴിഞ്ഞു ടി.വി.കാണാൻ ചെന്നിരുന്ന എന്റെ കൈയിലെ പിച്ചിയ പാടുകണ്ടു എന്റെ ഡിറ്റക്റ്റീവ് ചേച്ചി കാര്യം തിരക്കി, ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിച്ചെങ്കിലും അവസാനം എല്ലാം തുറന്നു പറയേണ്ട വന്നു, എല്ലാം കേട്ടിരുന്നു അവൾ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു , ഈ പെണ്ണുങ്ങളുടെ മനസ്സിലിരിപ്പ് ആർക്കാണ് മനസിലാവുക , എന്തിനാ ചിരിക്കുന്നത് എന്ന എന്റെ ചോദ്യത്തിനവൾ

 

” നമുക്ക് നോക്കാമെടാ, കേട്ടിടത്തോളം അവൾ അസ്തിക്കാണ്, ഇനിയിപ്പോ പ്രായത്തിന്റെ എടുത്തു ചാട്ടവും ആവാം , എല്ലാം കണ്ടിരുന്നു കാണാം..”! എന്ന സാ മട്ടിലുള്ള ഒരു മറുപടിയും തന്നു.,

 

പിന്നീട് കലോത്സവത്തിനുള്ള കട്ട പ്രാക്ടീസായിരുന്നു മൊത്തത്തിൽ, ഒറ്റയ്ക്കുള്ള നിമിഷങ്ങൾ കുറവായിരുന്നെങ്കിലും ഞാനും അവളും തട്ടേലും, അല്ലാതെയും ലാവിഷായി പ്രണയിച്ചു നടന്നു, ക്ലാസ്സിലെ ബാക്കിയെല്ലാവർക്കും അറിയാവുന്നതുകൊണ്ട് , അവരുടെ വക കട്ട സപ്പോർട്ടും ഉണ്ടായിരുന്നു

 

അവസാനം കലോത്സവത്തിന് ഒരാഴ്ച മാത്രമുള്ളപ്പോൾ, ഞങ്ങൾക്കു രജിത ടീച്ചർ വഴി ഒരാഴ്ചത്തെ പ്രാക്ടീസ് ലീവ് ഒത്തുകിട്ടി,

ഞങ്ങൾക്ക് മാത്രമല്ല യുവജനോത്സവത്തിനുള്ള എല്ലാവര്ക്കും കിട്ടി,

ഞങ്ങളുടെ സ്കൂളും യുവജനോത്സവത്തിനുള്ള ഒരു വേദി ആയതുകൂടി കാരണമായിരുന്നു ഈ ലീവ്,

സ്റ്റേജ് കെട്ടലും, മറ്റുള്ള പരുപാടികളൂം തകൃതിയായി നടന്നപ്പോൾ ഒച്ചപ്പാടും ബഹളം കാരണം ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യൽ അകെ ബുദ്ധിമുട്ടാക്കിയിരുന്നു ,

അതിനാൽ പ്രാക്ടീസ് ഞങ്ങൾ താരയുടെ വീട്ടിലേയ്ക്കു മാറ്റി, സ്കൂളിന് അടുത്തായതുകൊണ്ടും, വലിയ വീടായതുകൊണ്ടുമായിരുന്നു അത്,

താരയുടെ ‘അമ്മ ഇടയ്ക്കിടയ്ക്ക് ഞങ്ങൾക്കു വേണ്ട ഫുഡും വെള്ളവും തന്നുകൊണ്ടേ ഇരുന്നു, അങ്ങനെയുള്ള അവളുടെ വീട്ടിലെ റിഹേഴ്സലിന്റെ അവസാനനാൾ  ആണ് ഞാൻ അനുവിനെ എല്ലാ അർത്ഥത്തിലും അറിഞ്ഞത്.,

Leave a Reply

Your email address will not be published. Required fields are marked *