മനപ്പൂർവ്വമല്ലാതെ 2

Posted by

നാടകം തുടങ്ങുന്നത് തന്നെ ശകുന്തളയും പരിവാരങ്ങളും കാട്ടിൽ ഉല്ലസിക്കുന്ന സീനോടെ ആണ്,

പിന്നീട് നായാട്ടു വിനോദം ആസ്വദിക്കാൻ വരുന്ന ഞാനും പരിവാരങ്ങളും, ഒറ്റയ്ക്കായി പോവുന്ന ഞാൻ, ഞാൻ യാദൃശ്ചികമായി അനുവെന്ന ശകുന്തളയെ കാണുന്നു,

കണ്ട ഒറ്റ മാത്രയിൽ തന്നെ അവളോട് പ്രണയാർത്ഥമാവുന്ന ഞാൻ,

പിന്നീട് പലപ്പോഴായി അവളെ കാണാൻ മാത്രമായി ഞാൻ പിന്നെയും പിന്നെയും കാടിലേയ്ക്കും , ആശ്രമത്തിലേയ്ക്കും വരുന്നു,

ഞങ്ങളുടെ പ്രണയം ദൃഢമാവുന്നു,

അത് ഏതോ ഒരു നിമിഷത്തിൽ ഗാന്ധർവ വിധിപ്രകാരമുള്ള ഒന്ന് ചേരലിൽ അണയുന്നു,

അവളെ ഞാൻ ഗാന്ധർവ വിധി പ്രകാരം വിവാഹം കഴിക്കുന്നു, അതിനടയാളമായി ഞാൻ അവളുടെ കയ്യിൽ എന്റെ രാജമോതിരം അണിയിക്കുന്നു,

പിന്നീട് രാജശാസന പ്രകാരം എനിയ്ക്കു തിരിച്ചു കൊട്ടാരത്തിലേക്കു വരേണ്ട വരുന്നു,

ഇതിനിടയിൽ എന്നെയും സ്വപ്നം കണ്ടുകൊണ്ടിരിന്ന വേളയിൽ ആശ്രമത്തിലേക്കു ഷമീർ  ദുർവാസാവ് കടന്നു വന്നതറിയാതെ ഇരുന്ന അവളെ , ഷമീർ ശപിക്കുന്നു, ഞാൻ അവളെ മറന്നുപോവട്ടെ എന്ന്.! ശാപവിമോചനത്തിനായി കരയുന്ന അവളോട് സഹതാപം തോന്നിയ ഷമീർ എന്തെങ്കിലും അടയാളം കാണിച്ചാൽ എനിയ്ക്കു ഓര്മവരുമെന്നു പറയുന്നു,

പിന്നെ അവൾ ഒരു കുട്ടിയ്ക്ക് ജന്മം നൽകുന്നു, പിന്നെ എന്നെ കാണാനായി കൊട്ടാരത്തിൽ, ആളെ കണ്ടട്ടും മനസിലാവാത്ത എന്റെ വക കോൺട്രാ സീൻ , അവൾ അവസാനം ആ മോതിരം കാണിയ്ക്കുന്നു, ഞാൻ അവളെ തിരിച്ചറിയുന്നു., പിന്നെ എല്ലാം ശുഭം .!

ടീച്ചർ ഇത്രയും പറഞ്ഞു നിർത്തി ഏകദേശം നാൽപതു മിനിറ്റോളം ഉള്ള നാടകം.!

 

എനിയ്ക്കങ്ങു ശെരിയ്ക്കും ബോധിച്ചു, അപ്പൊ അനുവുമായി ഒന്ന് രണ്ടു കെട്ടിപിടിക്കൽ സീൻ ആൻഡ് ലാവിഷ് പ്രണയ സീനുകളും ഉണ്ട്, ഈയൊരു അവസരം തന്ന രജിത ടീച്ചർക്കും, അനുവിനെ ശകുന്തളയാക്കിയ ഷമീറിനോടും, താരയോടും മനസാ നന്ദിപറഞ്ഞു ഞാൻ കട്ടയ്ക്കു അഭിനയിച്ചു തുടങ്ങി ,

അനുവിനോട് ടീച്ചർ ഇന്നത്തേക്ക് നോക്കി വായിച്ചോളാൻ പറഞ്ഞു,

നാടകത്തിന്റെ  ഒറ്റ ഓടിച്ചുള്ള റിഹേഴ്സൽ കഴിഞ്ഞപ്പോൾ തന്നെ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള ബെല്ലടിച്ചു, ഞങ്ങളോട് ഭക്ഷണം കഴിഞ്ഞു ഇവിടെത്തന്നെ കാണണമെന്ന് പറഞ്ഞു ടീച്ചറും പോയി,

ഞങ്ങൾ നാടകക്കാരെല്ലാം വട്ടമിട്ടിരുന്നു , വാചകമടിയും തീറ്റയും തുടങ്ങി,

‘അമ്മ അന്നും എനിയ്ക്കു ഏറ്റവും ഇഷ്ടപെട്ട മീൻ വറുത്തത് തന്നെ വെച്ചിരുന്നു, ഞാൻ അത് എല്ലാവർക്കുമായി വീതിച്ചു നൽകി,

അനുവിനു നൽകാനായി നീട്ടിയപ്പോൾ അവൾ പെട്ടെന്ന് പാത്രം മാറ്റി ,

ഞാൻ എന്താ പറ്റിയതെന്ന  ഭാവത്തിൽ അവളെ നോക്കി, എനിയ്ക്കു മറുപടി തന്നത് അഭിരാമിയാണ്

 

” എടാ സുനി, നീയായിട്ടു അവളെ മീൻ തീറ്റിക്കണ്ട, അവള് പട്ടര് കുട്ടിയാ.!”

 

ഞാൻ പിന്നെയും ഞെട്ടി

 

” ആ ബെസ്റ്, നീ പെട്ടട സുനിയെ, മീനില്ലാതെ ഇറങ്ങൂല്ലാത്ത നിനക്ക് പട്ടര് പെണ്ണ്.! സൂപ്പർ രണ്ടും ചേരും ബുഹുഹു ”  ഷമീർ  പെട്ടെന്ന് എന്നെ നോക്കി ചെവിയിൽ പറഞ്ഞു

 

അത് എനിയ്ക്കും ഒരു പുതിയ അറിവായിരുന്നു .! ഞാൻ അനുവിനെ നോക്കി അവൾ എന്നെ നോക്കാതെ പാത്രത്തിൽ തന്നെ നോക്കി ഭക്ഷണം കഴിക്കായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *