എനിയ്ക്കടക്കം ആർക്കും കാര്യം മനസിലായില്ല, ഞങ്ങൾ എല്ലാവരും അങ്ങോടും ഇങ്ങോടും പരസ്പരം നോക്കി
” എനിയ്ക്കു ഇച്ചിരി പാടാണ് മിസ്സെ..” പെട്ടെന്ന് എന്റെ അടുത്ത് നിന്ന ഷമീർ വിളിച്ചു പറഞ്ഞു, അവൻ ഇപ്പൊ എന്നെ വിട്ടു നേരെ നിന്നു
“നിനക്കോ.?” രജിത ടീച്ചർ ഒരു ചോദ്യഭാവത്തിൽ അവനെ നോക്കി
അവൻ അതെയെന്ന ഭാവത്തിൽ തലയാട്ടി
” എഴുന്നേറ്റു പൊയ്ക്കോളണം, നീ ദുർവാസാവ് അല്ലേടാ.? നാടകത്തിൽ ഏറ്റവും ഡയലോഗ് കുറവുള്ളതെ നിനക്കാ, ഇതിലും ഡയലോഗ് കുറവ് പിന്നെ കാവൽ ഭടന് മാത്രമാണ്. നീ എന്തായാലും ഈ വേഷം ചെയ്യും, അല്ലേലെ നിന്നെക്കൊണ്ടു ഈ ക്ലാസ്സിനു വേറൊരു ഗുണവുമില്ല.! ഇതെങ്കിലും എന്നെയോർത്തെങ്കിലും ചെയ്യടാ ..!” ടീച്ചറുടെ മുഖത്തെ ഗൗരവഭാവമെല്ലാം മാറി ഒരു ദയനീയത വന്നു,
ഇത് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് സങ്കടമായി, ഞാനവനെ തോണ്ടി, എന്റെ തോണ്ടലിന്റെ അർഥം മനസിലായെന്നോണം അവൻ പിന്നെ ഒന്നും എതിർത്ത് പറഞ്ഞില്ല
“ആ അപ്പൊ അതിനൊരു പരിഹാരമുണ്ട്, ഇനിയും പരിഹാരമില്ലാത്ത ഒരു കാര്യം കൂടിയുണ്ട്, എന്തായാലും ഞാൻ നാളെ വരെ സമയം കൊടുത്തിട്ടുണ്ട്, നിങ്ങളും എല്ലാവരും നാളെ ഡയലോഗെല്ലാം പടിചോണ്ടു വരണം , അപ്പൊ നാളെ കാണാം, ഇന്ന് ഉച്ചവരെയെ ക്ലാസ്സോള്ളു,.” ടീച്ചർ ഇത്രയും പറഞ്ഞു വേഗം പുറത്തേയ്ക്കു പോയി
എനിയ്ക്കടകം ആർക്കും ഒന്നും മനസിലായില്ല, എന്തായാലും എന്തോ പ്രശ്നമുണ്ട്
ഞാൻ താരയെ നോക്കി അവളുടെ മുഖവും വാടിയിരിക്കുന്നു, ഞാൻ മെല്ലെ അവളെ ആശ്വസിപ്പിക്കാനായി അവളുടെ അടുത്തേയ്ക്കു പോവാനായി ഭാവിച്ചപ്പോഴേക്കും, പെട്ടെന്ന് ഷമീർ എന്റെ കയ്യിൽ കേറി പിടിച്ചു
“എന്താടാ..?” ഞാൻ അവനെ നോക്കി
അവൻ പെട്ടെന്ന് കണ്ണുകൊണ്ടു അങ്ങോടു നോക്ക് എന്ന് കാണിച്ചു
ഞാൻ അവൻ കാണിച്ച ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ എന്നെ തന്നെ ദേഷ്യപ്പെട്ടു നോക്കുന്ന അനുവിനെ ആണ് കണ്ടത്
ഞാൻ പെട്ടെന്ന് ഒരു വളിച്ച ചിരി ചിരിച്ചു
അവൾ എന്നെ നോക്കി പുരികം വളച്ചു എന്താ ഭാവം എന്ന അർത്ഥത്തിൽ തലയനക്കി
ഞാൻ പെട്ടെന്നാണ് താരയെ സമാധാനിപ്പിക്കാൻ പോയാലുള്ള പൊല്ലാപ്പ് ഓർത്തത്, ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തോള്കൊണ്ടു കാണിച്ചു.!
പിന്നെ ഒന്നും മിണ്ടാതെ പഴയെപ്പടി ബെഞ്ചിലേക്ക് ഇരുന്നു, എന്റെ ഇടതുവശമായി ഷമീറും വന്നിരുന്നു നിർത്താതെ ചിരി തുടങ്ങി , എനിയ്ക്കല്ലേ എന്റെ അവസ്ഥ അറിയൂ ! അവനോടും ഒന്നും പറയാൻ പറ്റാതെ ഞാൻ മിണ്ടാതിരുന്നു , അവൻ മെല്ലെ എന്റെ തോളത്തു തട്ടി
” എന്റെ പൊന്നളിയ, ഈ പ്രേമമെന്നു പറഞ്ഞാൽ ഇതൊക്കെ ഉണ്ടാവും, എന്നാലും ഓള് അന്നേ ഇത്രപെട്ടെന്ന് ഇങ്ങനെ പടമാക്കുമെന്നു കിനാവിൽപോലും ഞാൻ കരുതീല..” അവൻ പിന്നെയും എന്നെനോക്കി ചിരിച്ചോണ്ടിരുന്നു, ഞാനും ഒരു പൊട്ടനെ പോലെ ആ ചിരിയിൽ പങ്കുചേർന്നു,