മനപ്പൂർവ്വമല്ലാതെ 2
Manapporvamallathe bY KattaKalippan
( അറിയിപ്പ് : കഥ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു, ചില തിരക്കുകൾ കാരണമാണ് അങ്ങനെ ആയതു, ഞാൻ മൂന്നു പാർട്ടായി ഇടനാണ് കരുതിയതെങ്കിലും സമയത്തിന്റെ ഒരു പ്രശനം ഉള്ളത് കൊണ്ട് ഒറ്റ പാർട്ടായി ഇവിടെ ചേർക്കുന്നു,
പേജ് കൂടിപോയതിൽ ക്ഷെമിക്കുക, ഇതിലെ തെറ്റ് കുറ്റങ്ങൾ നിങ്ങൾ സദയം ക്ഷെമിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു )
ഓരോ നിമിഷം കഴിയുമ്പോഴും, നേരിയതെങ്കിലും ആ ശബ്ദം അടുത്തടുത്ത് വരുന്നു.
അനു എന്നെ നോക്കി,
ഞാൻ ഇപ്പോഴും കുന്തം വിഴുങ്ങി നിലത്തു തന്നെ ഇരിക്കുകയാണ്,
“വേഗം എഴുന്നേറ്റു ബെഞ്ചിലേക്ക് ഇരിക്കടാ..” അവൾ ഓടിവന്നു എന്റെ തലയിൽ കിഴുക്കികൊണ്ടുപറഞ്ഞു,
എനിക്കപ്പോഴാണ് പരിസരബോധം വന്നത് തന്നെ, ഞാൻ വേഗം ചാടിപിടഞ്ഞെണീറ്റു, എന്റെ ഷർട്ട് പിടിവലിയ്ക്കിടയിൽ കോളറിന്റെ അവിടെ കീറിയിരുന്നു, ഞാൻ വേഗം അതെല്ലാം പിടിച്ചിട്ടു നേരെ ആക്കി,
തന്റെ മുടിയെല്ലാം ഒതുക്കി വസ്ത്രമെല്ലാം നേരെയാക്കി അനു എന്റെ നേരെ നിന്നു,
” എടാ എല്ലാം ശെരിയല്ലേ.? മുടിയൊന്നും പാറിയട്ടില്ലല്ലോ..?” അവൾ പിന്നെയും ഡ്രെസ്സല്ലാം ശെരിയാക്കികൊണ്ടു എന്നോട് ചോദിച്ചു,
അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു, അവളുടെ മൂക്കിനു മേലെ വിയർപ്പുതുള്ളികൾ മീശപോലെ നിക്കുന്ന കണ്ടു എനിക്ക് രസം തോന്നി.!, ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കികൊണ്ട് നിന്നു ,
എന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും കേൾക്കാതായപ്പോൾ അനു എന്നെ നോക്കി, ഈ കോൺട്രാ സ്സീനിലും അവളുടെ ഭംഗിയും നോക്കി നിൽക്കുന്ന കണ്ട എന്റെ തലയ്ക്കിട്ടു അവൾ പിന്നെയും ഒന്നുകൂടി കിഴുക്കി