അവന്‍ ഉള്ളില്‍ക്കയറി നോക്കി. ശ്രീലക്ഷ്മിയും വസുന്ധരയും കൂടി എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് വരുന്നു.
“എടീ ഗായത്രി എവിടെ?” അവന്‍ അവരോട് ചോദിച്ചു.
“ചേച്ചി മോളിലുണ്ട്….” വസുന്ധര ആണ് പറഞ്ഞത്. ബാലകൃഷ്ണന്‍ നേരെ പടികള്‍ കയറി മുകളിലെത്തി.
മുരുകന്‍ അവിടെ ഇരുന്ന് ഏതോ നോവല്‍ വായിക്കുന്നുണ്ടായിരുന്നു.
“ഗായത്രി എവിടെടാ?”
“ചേച്ചി ആ മുറീല്‍ ഉണ്ട്”
അവന്‍ ഒരു മുറിയുടെ നേരെ ചൂണ്ടിപ്പറഞ്ഞു. ബാലകൃഷ്ണന്‍ നേരെ അവിടേക്ക് ചെന്നു. ഗായത്രി കട്ടിലില്‍ കിടക്കുകയാണ്. അവള്‍ ഉറങ്ങുകയാണ് എന്ന് അവനു തോന്നി. സാരി ദേഹത്ത് നിന്നും മാറി ബ്ലൌസ് കാട്ടിയാണ് കിടപ്പ്. പരന്നു തുടുത്ത വയറും പൊക്കിളും നഗ്നമാണ്. അസ്വസ്ഥതയോടെ അവന്‍ മുഖം തിരിച്ചു. മനസില്‍ അനാവശ്യ ചിന്തകള്‍ കയറി വരുകയാണ്.
“ഗായത്രി..ഗായത്രി” ബാലകൃഷ്ണന്‍ വിളിച്ചു.
അവള്‍ ഞെട്ടിയുണര്‍ന്നു നോക്കി. അവനെ കണ്ടപ്പോള്‍ അവള്‍ നാണിച്ചു ചൂളി വേഗം സാരി നേരെയിട്ട ശേഷം എഴുന്നേറ്റു.
“എന്താടി രാവിലെ പതിവില്ലാത്ത ഒരു ഉറക്കം..”
“അറിയില്ല ഏട്ടാ.. ഉറങ്ങിപ്പോയി”
“ഉം..നിന്നോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ് ഞാന്‍” അവന്‍ പറഞ്ഞു. ഗായത്രി ചോദ്യഭാവത്തില്‍ അവനെ നോക്കി.
“നീ അല്പം മുന്‍പ് താഴെ വന്ന് അച്ഛനോട് എന്താ പറഞ്ഞത്?”
ഗായത്രി അത്ഭുതത്തോടെ അവനെ നോക്കി! താന്‍ താഴെപ്പോയെന്നോ? എപ്പോള്‍?