ഗായത്രിയുടെ ചുണ്ടുകള്‍ പിറുപിറുത്തു. തീരെ പതിയെ ആയിരുന്നെങ്കിലും ആ ശബ്ദം കനത്തതായിരുന്നു. ബലരാമന്‍ ഞെട്ടിത്തരിച്ച് അവളെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും തീ പാറുന്നത് പോലെ അയാള്‍ക്ക് തോന്നി. തന്റെ അനുജന്റെ മരുമകള്‍, തന്റെ നിഴലിനെ പോലും ഭയക്കുന്ന പെണ്ണ് തന്നെ പേര് ചൊല്ലി ധിക്കാരത്തോടെ അഭിസംബോധന ചെയ്തിരിക്കുന്നു. ക്ഷണത്തില്‍ അയാള്‍ക്ക് കോപം ഇരച്ചുകയറി.
“എടീ..” അയാള്‍ ശക്തമായി, എന്നാല്‍ അവള്‍ മാത്രം കേള്‍ക്കത്തക്കവണ്ണം വിളിച്ചു.
“അലറാതെടാ..നീ ശ്രീദേവിയെ പറഞ്ഞുവിടും അല്ലെ? നീ അല്ലേടാ അവളുടെ മുറിയില്‍ കയറി ചെന്നത്? ഇന്നലെ രാത്രി നീ എന്തിനാടാ അമ്പിളി കുഞ്ഞമ്മയുടെ മുറിയിലേക്ക് പോയത്? ഭാഗവതം വായിച്ചു കേള്‍പ്പിക്കാനോ? നിന്റെ എല്ലാ കളികളും എനിക്കറിയാം..ശ്രീദേവിക്ക് എതിരെ നീ നീങ്ങിയാല്‍, അത് നിന്റെ അവസാനമായിരിക്കും..ഓര്‍ത്തോ…”
ഗായത്രി രൂക്ഷമായി അയാളെ നോക്കി അത്രയും പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞ് ഉള്ളിലേക്ക് പോയി. ബലരാമന്‍ പകച്ചു പോയിരുന്നു! ഇവള്‍, ഇവളെങ്ങനെ ഇതൊക്കെ അറിഞ്ഞു? താനും ശ്രീദേവിയും തമ്മില്‍ ബന്ധപ്പെട്ടത് വേറെ ആരും അറിഞ്ഞിട്ടില്ല എന്നാണല്ലോ താന്‍ ധരിച്ചത്. ഓഹോ..അതുശരി..ഇത് അവള്‍ തന്നെ ഇവളോട് പറഞ്ഞു കൊടുത്തുകാണും. അല്ലാതെ ഇവളെങ്ങനെ അറിയാന്‍. പക്ഷെ അമ്പിളിയുടെ കാര്യം! അതും ഇവള്‍ അറിഞ്ഞിരിക്കുന്നു. അവള്‍ എന്തായാലും ഇക്കാര്യം ആരോടെങ്കിലും പറയുമെന്ന് താന്‍ കരുതുന്നില്ല..