കൈ ഉയര്‍ത്താന്‍ പോലും സാധിക്കുന്നില്ല. ദൂരെ എവിടെയോ ഒരു നായയുടെ രോദനം അവന്‍ കേട്ടു. ഒപ്പം മുറിയിലേക്ക് ചെറുതായി കാറ്റ് വീശിയടിക്കുന്നതും അവനറിഞ്ഞു. തുറന്ന് കിടന്ന ജനാല ശക്തമായി വന്നടഞ്ഞു. വിയര്‍ത്ത് കുളിച്ച മോഹനന്‍ വിറച്ച് നിസ്സഹായനായി കട്ടിലില്‍ അനങ്ങാനാകാതെ ഇരുന്നപ്പോള്‍, വാതില്‍ക്കല്‍ ഒരു സ്ത്രീരൂപം എത്തിയത് അവന്‍ കണ്ടു. ഇരുട്ടില്‍ മുടി അഴിച്ചിട്ട ആ രൂപത്തിന്റെ നേര്‍ക്ക് ശബ്ദിക്കാന്‍ പോലും സാധിക്കാതെ അവന്‍ നോക്കി. വാതില്‍ നിറഞ്ഞു നിന്ന ആ രൂപത്തില്‍ നിന്നും മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന ഗന്ധം മുറിയുടെ ഉള്ളിലേക്ക്..അവന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചുകയറി. മോഹനന്റെ ശരീരം തളര്‍ന്നു. മെല്ലെ ആ രൂപം മുറിയിലേക്ക് കയറുന്നത് അവന്‍ കണ്ടു.