അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അവള്‍ക്ക് എന്തോ ഒരു സുഖം തോന്നാതിരുന്നില്ല. മോഹനനെ കാണാന്‍ അവള്‍ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷെ അരുതാത്തത് ഒന്നും ചെയ്യാന്‍ അവനെ സമ്മതിക്കരുത്. തൊടാന്‍ പോലും സമ്മതിക്കരുത്. രാത്രിയാണ്..തന്റെ നിയന്ത്രണം പോയാല്‍…
മഞ്ജുഷയുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. അവള്‍ തിരികെ കട്ടിലിനരുകിലെത്തി വസുന്ധരയെ നോക്കി. എന്ത് ഉറക്കമാണ് ഈ പെണ്ണ്! കട്ടില്‍ കണ്ടാല്‍ മതി ഉറങ്ങാന്‍. മഞ്ജുഷ വീണ്ടും ജനലിനരുകില്‍ എത്തി പുറത്തേക്ക് നോക്കി. പെട്ടെന്ന് അവള്‍ ഒന്ന് ഞെട്ടി. ഇരുട്ടില്‍ ആരോ നടക്കുന്നതുപോലെ അവള്‍ക്ക് തോന്നി. മരങ്ങളുടെ ഇടയില്‍ നിഴല്‍ പോലെ ഒരു രൂപം. അവളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചുകയറി. ഭീതി അവളുടെ സിരകളില്‍ പടര്‍ന്നുപിടിച്ചു. പക്ഷെ നിന്നിടത്തുനിന്നും മാറാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അവളുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. വീണ്ടും അവള്‍ നോക്കി. ആ നിഴലിനു ഉയരം വര്‍ദ്ധിക്കുന്നു. മരങ്ങളുടെ ഇടയില്‍ അത് മേലേക്ക് പൊങ്ങുകയാണ്. മഞ്ജുഷ നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി. അവള്‍ കിടുകിടെ വിറച്ച് നിന്നിടത്തുനിന്നും അനങ്ങാനാകാതെ അവിടേക്ക് നോക്കി. നിലവിളിക്കാന്‍ സാധിക്കാതെ തന്റെ നാവ് കെട്ടപ്പെട്ടത് അവള്‍ മനസിലാക്കി. ആ രൂപത്തിന്റെ ശിരസ്സ് പനയുടെ മുകള്‍ വരെ എത്തിയിരിക്കുന്നു. അവിടെ അതൊരു പൊട്ടുപോലെ ആയി ഇല്ലാതാകുന്നത് കണ്ട മഞ്ജുഷ ബോധരഹിതയായി വീണു.
താഴേക്ക് പോയ മുരുകനെ കുറെ നേരമായി കാണാതിരുന്നപ്പോള്‍ മോഹനന്‍ അസ്വസ്ഥനായി. നാശം പിടിക്കാന്‍ ഇന്ന് താന്‍ വിളിച്ചതനുസരിച്ച് അവന്‍ തന്റെ മുറിയില്‍ ഉറങ്ങാന്‍ വന്നതാണ്. സാധാരണ അവന്‍ വേറെ മുറിയിലാണ് ഉറക്കം. അവന്‍ ഉറങ്ങിയിട്ട് വേണം അവന്റെ ചേച്ചി മഞ്ജുഷയെ കാണാന്‍ പോകേണ്ടത് എന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി. അവനെവിടെപ്പോയി എന്ന് മോഹനന് യാതൊരു ഊഹവും കിട്ടിയില്ല.