ഞാൻ:നിനക്ക് താൽപര്യം ഇല്ലെങ്കിൽ എന്തിനാണ് ഈ പണിക്ക് വന്നത്?
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിറകണ്ണുകളോടെ നിൽക്കുകയാണ്. അവളുടെ മൗനം എന്നെ ദേഷ്യം പിടിപ്പിച്ചു,ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു
ഞാൻ:ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ?
അവൾ അവിടെ നിന്ന് പൊട്ടിക്കരയാൻ തുടങ്ങി.അവൾ കരയുന്നത് കണ്ടപ്പോൾ എന്തോ മറ്റു പെണ്ണുങ്ങളോട് ഒന്നും ഇല്ലാത്ത ഒരു വികാരം,ആ കരച്ചിൽ പരുക്കൻ സ്വഭാവം ഉള്ള എന്റെ മനസ്സിനെ പോലും ഉലച്ചു കളയാൻ കെൽപ്പുള്ളവ ആയിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കുറേ സമയം അവളെ നോക്കി നിന്നു.
ഞാൻ:നിനക്ക് എന്താണ് പ്രശ്നം എന്ന് പറയൂ….
നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്റെ ദേഹത്ത് പോലും തൊടില്ല,പറയുന്നത് സാം ആണ്…..
അവൾ തല ഉയർത്തി എന്നെ നോക്കി എന്തോ പറയാനായി വന്നു.
. തുടരും