ചപ്പാത്തി ആയിട്ടുണ്ട് കഴിക്കാം എന്ന് പറഞ്ഞു ഉമ്മ വിളിച്ചു … ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു …
7 മണിക്ക് ഇറങ്ങണം എന്ന് ആരിഫ ഉപ്പാനെ ഓർമപ്പെടുത്തി … ബസ്സ് സ്റ്റാന്റിലേക്ക് അര മണിക്കൂർ ഡ്രൈവ് ഉണ്ട് …
അങ്ങനെ 7 ആവുമ്പോളേക്കും ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി … 7:30 ആവുമ്പോളേക്കും ബസ്സ് സ്റ്റാന്റിൽ എത്തി … ഇനിയും അരമണിക്കൂർ ഉണ്ട് … 7:45 ആയപ്പോൾ ബസ്സ് വന്നു … ഞങ്ങളെ അതിൽ കയറ്റിയിട്ടാണ് അവർ പോയത് .. ഞങ്ങൾക്ക് കുടിക്കാൻ 2 കുപ്പി വെള്ളവും പെപ്സിയും ആയി ആരിഫ വന്നു … ബസിൽ ആദ്യം കയറിയത് ഞങ്ങൾ ആയത് കൊണ്ട് വേറെ ആരും ഉണ്ടായിരുന്നില്ല .. അത് കൊണ്ട് രണ്ടു പേർക്കും ഉമ്മ തന്നിട്ടാണ് ആരിഫ ഇറങ്ങിയത് …
അങ്ങനെ ബാംഗ്ലൂർ ഡേയ്സ് കഴിഞ്ഞു ….
നല്ല ക്ഷീണവും ബസിൽ അത്യാവശ്യം ആളുള്ളത് കൊണ്ട് വേറെ പരിപാടിക്കൊന്നും ഞങ്ങൾ നിന്നില്ല …ഇനി ഭക്ഷണം കഴിക്കാൻ നിർത്തില്ല എന്ന് ഡ്രൈവർ പറഞ്ഞിരുന്നു … അത് കൊണ്ട് വണ്ടി എടുക്കുന്നതിനു മുൻപ് നൈറ്റ് കഴിക്കാൻ ഉള്ളത് വേടിച്ചു … ഒരു 9:30 വരെ ഫിലിം കണ്ടു ഇരുന്നു … പിന്നെ ഉറക്കം വന്നപ്പോൾ കഴിച്ചിട്ട് ഉറങ്ങി … എപ്പോളോ എണീറ്റു … നല്ല ക്ഷീണം ഉള്ളത് കൊണ്ട് വെള്ളം കുടിച്ചു വീണ്ടും കിടന്നുറങ്ങി … എത്താൻ 1:30 മണിക്കൂർ ഉള്ളപ്പോ ഞാൻ എഴുന്നേറ്റു .. സെലിൻ മുന്നേ എണീറ്റിരിക്കാർന്നു … ഞാൻ ഉറങ്ങായത് കൊണ്ട് വിളിച്ചില്ല എന്നും പറഞ്ഞു … പിന്നെ എത്തും വരെ സംസാരിച്ചു ഇരുന്നു .. അതിനിടയിൽ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണിനെ താലി കെട്ടില്ലാ എന്ന് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു … 7 മണി ആയി നാട്ടിൽ എത്തുമ്പോൾ … അവളെ കേറിയത് പോലെ തന്നെ അവൾ ഇറങ്ങിയിട്ടാണ് ഞാൻ ഇറങ്ങിയത് … അവളെ പിക്ക് ചെയ്യാൻ വന്നിരുന്നു … 8 മണി ആയപ്പോൾ ഞാനും വീട്ടിൽ എത്തി … കുളിച്ചു ഫ്രഷ് ആയി ചായ കുടിച്ചു പിന്നേം കിടന്നുറങ്ങി .. ഇടയിൽ എപ്പോളോ അവളുടെ മെസ്സേജ് വന്നു ഉറങ്ങട്ടെ എന്നും ചോദിച്ചു .. ശരി എന്ന് ഞാൻ റിപ്ലൈ കൊടുത്തു വീണ്ടും ഉറങ്ങി …
അടുത്ത പാർട് നല്ല ഒരു ട്വിസ്റ്റ് ഉണ്ടാവും …
പേജ് കുറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം … അടുത്ത പാർട് പെട്ടെന്ന് ഇടാൻ ശ്രമിക്കാം .. ലേറ്റ് ആയാലും എന്നോട് ക്ഷമിക്കണം …