നേർച്ചക്കുള്ള തയാറെടുപ്പുകൾ തുടങ്ങി…ഫാസീലയുടെ അത്ത..(കിഴക്കൻ ഭാഗത്തു മുസ്‌ലിം കുടുംബങ്ങളിൽ ബാപ്പ എന്നതിന് പകരം അത്ത എന്ന് വിളിക്കുന്നു)ഒരു മുറിയെല്ലാം വൃത്തിയാക്കി അതിൽ പുൽപ്പായും മറ്റും വിരിച്ചു..സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് ആ മുറിയിലാകെ സുഗന്ധം നിറച്ചു….അമ്മയാണെങ്കിൽ അടുക്കളയിൽ അരിപത്തിരിയും ഇറച്ചിക്കറിയും തയാറാക്കുന്ന തിരക്കിലായിരുന്നു…മുതിർന്ന ഉസ്താദും കൊച്ചു മുസ്ലിയാരും കൂടി നേർച്ച തുടങ്ങുവാനായി എത്തി…..മുതിർന്ന ഉസ്താദ് ആരെയും നോക്കാതെ സലാം പറഞ്ഞു കൊണ്ട് അകത്തേക്ക് കടന്നു…എന്നാൽ കൂടെ വന്ന മുസ്‌ലിയാർ അത്ര ശരിയല്ലായിരുന്നു.അയാളുടെ പന്തികേടുള്ള നോട്ടം കണ്ടപ്പോഴേ ആളൊരു കൊഴിയാണെന്നു മനസ്സിലായി…അത് കഴിഞ്ഞപ്പോൾ അകത്തേക്ക് പോകുന്ന കൂട്ടത്തിൽ അയാൾ ഒരിക്കൽ കൂടി ആഷ്‌ലി മോളെ നോക്കുന്നത് കണ്ടു….
ഇടക്കയാൾക്ക് അങ്ങ് ദാഹം വളരെ കൂടുതലാണെന്നു തോന്നി പോയി..ഓരോ പത്തുമിനിറ്റിലും അയാൾ വെള്ളം വെള്ളം വെള്ളം എന്ന് ചോദിച്ചു കൊണ്ടിരുന്നു….ആദ്യമൊക്കെ മകൻ അജ്മൽ കൊണ്ട് കൊടുത്തു…അത്തായും നേർച്ചപ്പുരക്കകത്തായതു കൊണ്ട് ഒന്നിനും കഴിയില്ലായിരുന്നു…അവസാനം അജ്മൽ പറഞ്ഞു ഇനി എനിക്ക് വയ്യ…ആഷ്‌ലി അക്കച്ചി കൊണ്ടുകൊടുക്കട്ടെ..അങ്ങനെ പിന്നീട് ഫസീല ഒരു മൊന്ത നിറയെ വെള്ളം നിറച്ചു അവിടെ കൊണ്ട് വച്ചു….
നേർച്ച കഴിഞ്ഞു.ഉസ്താദും മുസ്ലിയാരും പോകാനിറങ്ങി…സമയം എട്ടുമണി കഴിഞ്ഞു…ഫാസീലയുടെ മൊബൈൽ റിംഗ് ചെയ്തു…നോക്കിയപ്പോൾ ഇക്ക..ഡോക്ടർ ജാവേദ് “ഇവിടെ ഒരു മരണം സംഭവിച്ചിരിക്കുന്നു…ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…നീ അവിടെ കുടുംബത്തെ തന്നെ തങ്ങുക..”
ശരി ഇക്ക…ആരാ മരിച്ചത്….
അതൊക്കെ പിന്നെ പറയാം….
ജാവേദ് ഫോൺ കട്ട് ചെയ്തു….
അത്താ….അത്താ….