അതല്ല എന്നും വന്നു ഒപ്പിടണം എന്ന് പറഞ്ഞു…
ആഹാ…അതാണൊകാര്യം…..നീ വിഷമിക്കാതെ അതൊക്കെ ഞാനിപ്പോൾ ശരിയാക്കി തരാം….
മാർക്കോസ് ഫോൺ എടുത്ത്…അടൂർ സതീശനെ വിളിച്ചു….
സതീശേട്ടാ….ഞാനാണ് മാർക്കോസ്…പഴയ വലപ്പാടിന്റെ ഡ്രൈവർ….
എന്താടാ….
അത് സതീശേട്ടാ നമ്മുടെ ഒരു പയ്യന് ജ്യാമ്യത്തിൽ കോടതിയിൽ നിന്നിറക്കി…അവനു കുമളിയിൽ ആണ് താമസം…ഇവിടെ വന്നു എന്നും ഒപ്പിടാൻ പ്രയാസമാ…..സതീശേട്ടൻ ഒന്ന് വിളിച്ചുപറയണം….
ആരാടാ ജാമ്യം നിന്നത്….
ഞാനാ സതീശേട്ടാ….
നീ റാന്നിയിൽ തന്നെ കാണുമോ?
ആ…കാണും…
എന്നാൽ അതുമതി…ഞാൻ വിളിച്ചു പറയാം….
മാർക്കോസ് അകത്തുകയറി എസ,ഐ യെ കണ്ടു…ഗോപുവിന് പകരം താൻ ഇവിടെ കാണുമെന്നും എപ്പോൾ വിളിപ്പിച്ചാലും ഗോപുവിനെ ഹാജരാക്കും എന്നും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അടൂർ സതീശൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു…..