ഞങ്ങള്‍ ഓരോ വര്‍ണ്ണ കാഴ്ചകള്‍ കണ്ടു Giant Wheel ന്റെ അടുത്തെത്തി ..
ഇതില്‍ ഒന്ന് കയറി നോക്കണം എന്നുണ്ടെങ്കിലും ഭയങ്കര പേട്യാണ് ഇനിക്കി ..
അയ്യേ ,, ഇത് വരെ കേറീട്ടില്ല ?
ഇല്ല്യ ..
എന്റെ കൂടെ കേറുന്നോ .. പേടിക്കില്ല …
അല്ലൊഹ് .. ഞാനില്ലേ ..
അയ്യേ മോശം മോശം ..
ഷംനയും വാ,,
ഞാന്‍ എന്തായാലും ഇല്ല ഷംന പേടിച്ചു പുറകോട്ടോടി ..
ഇത്ത ഇത്രയും കാലമായിട്ടു കേറിയില്ല ന്നു പറഞ്ഞ അയ്യയ്യേ ,,
ആ കളിയാക്കലില്‍ ഇത്താക്ക് വാശി കൂടി .
ഓ .. ഒരു ധൈര്യക്കാരന്‍ .. എന്നാ വാ ,
ഞങ്ങള്‍ ടിക്കെറ്റ് എടുത്തു അതില്‍ കയറാനായി ക്യൂ നിന്നൂ .
ഇത്തയുടെ നെഞ്ചു പാടാ പാടാ ഇടിച്ചു .
എടാ ഞാന്‍ വെറുതെ പറഞ്ഞതാ .
എനിക്ക് കയറണ്ട ..
അയ്യേ ..
ഇത്രയും ആയിട്ട് ഇറങ്ങി പോകുമ്പോ
എല്ലാവരും കളിയാക്കും ..
ഇത്ത വാ ഞാനില്ലേ കൂടെ ഞാന്‍ ഒരുപാട് തവണ കയറിയിട്ടുണ്ട് . ഒന്നും പേടിക്കേണ്ട .
ഞാന്‍ ഇത്തയുടെ കൈ പിടിച്ചു കൊണ്ട് പറഞു .
എടാ കൈ വിട് .
ആരെങ്കിലും കാണും ..
സോറി ഞാന്‍ ഓര്‍ത്തില്ല ..