‘ എന്തായാലും ഒരുപാട് നാളുകൂടി വന്നതല്ലേ. രണ്ടു ദിവസം നിന്നിട്ട് പോയാ മതി. ‘അമ്മാവൻ രാജീവനോട് പറഞ്ഞു.
‘ അതെ. രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ട് പോയാ മതി. ‘
അമ്മായിയും അമ്മാവനെ അനുകൂലിച്ചു. ‘ ശരി’ രാജീവൻ പറഞ്ഞു. പെൺകുട്ടികളുടെ മുഖത്ത് സന്തോഷം നിറയുന്നത് രാജീവൻ ശ്രദ്ധിച്ചു. ‘ ഞാനൊന്ന് പുറത്തു പോയിട്ട് വരാം.” അമ്മാവൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ‘ എടീ. പെണ്ണുങ്ങളെ. രാജീവനുള്ള മുറി കാണിച്ച് കൊടുക്ക് ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ. ‘ അമ്മായി നാലു പേരോടുമായി പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.
‘വാ’ മഞ്ഞ്ജു രാജീവനോട് പറഞ്ഞു.
രാജീവൻ അവർക്കു പിന്നാലെ അകത്തേക്കു നടന്നു.
‘ രാജീവേട്ടനങ്ങ് വളർന്ന് വലിയ ആളായല്ലോ. ‘അഞ്ജു പറഞ്ഞു. ‘ പണ്ടിവിടെ വന്ന് പോകുമ്പോൾ കണ്ട ആളേ അല്ല. ‘
‘ അതെയതെ’ രാജി അഞ്ജുനിനെ അനുകൂലിച്ചു. ‘രാജീവേട്ടനൊരു സുന്ദരനായിട്ടുണ്ട്.” അവൾ രാജീവനെ നോക്കി പറഞ്ഞു. ‘ നിങ്ങളും വളർന്ന് വലിയ പെണ്ണുങ്ങളായി. സുന്ദരികളും. ‘ രാജീവൻ പറഞ്ഞു.
രാധിക മാത്രം ഒന്നും പറഞ്ഞില്ല. അവൾക്ക് നാണമായിരുന്നു. ചേച്ചിമാരുടെ പിന്നിൽ അവൾ ഒതുങ്ങി നിന്നു.
അവർ രാജീവനുള്ള മുറി കാണിച്ചു കൊടുത്തു. എന്നിട്ട് പുറത്തേക്ക് നടന്നു. രാജീവൻ തന്റെ ബാഗിൽ നിന്നും വസ്ത്രങ്ങളെടുത്ത് ധരിച്ചു. പിന്നെ മുറിക്കകത്തു നിന്നും പുറത്തിറങ്ങി. രണ്ട് രാജീവന്റെ മനസ്സു നിറയെ അവന്റെ മുറപ്പെണ്ണുങ്ങളായ നാലു സുന്ദരികൾ നിറഞ്ഞു നിന്നു. ഇങ്ങോട്ടു