അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവളുടെ നോട്ടം പോലും പ്രലോഭിപ്പിക്കുന്നതാണെന്ന് രാജീവന് തോന്നി. മനോഹരമായ കറുത്ത് വിടർന്ന കണ്ണുകളാണ് അവൾക്ക്.
മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം അവൻ പറഞ്ഞു. ‘ എനിക്ക് രാജിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.’ ‘ എന്താ കാര്യം.” അവൾ അവനെ നോക്കി. ‘ അതിവിടെ വച്ച് പറയാൻ കഴിയില്ല.’
‘ അതെന്ത് കാര്യവാ…’ ‘ അതൊക്കെയുണ്ട്.” രാജീവൻ പറഞ്ഞു.
‘ഇന്ന് രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ രാജി എന്റെ മുറിയിലേക്ക് വരണം. എനിക്ക് രാജിയോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. വരില്ലെ? ഞാൻ കാത്തിരിക്കും.’
ഇതു പറയുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം അവൻ (ശദ്ധിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം നാണം നിറഞ്ഞ ഒരു ചിരി അവളുടെ ചുണ്ടുകളിൽ നിറഞ്ഞു.
രാത്രിയായി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ രാജി ശബ്ദമുണ്ടാക്കാതെ രാജീവന്റെ മുറിയിലേക്ക് നടന്നു. രാജി വന്നപ്പോൾ വാതിലടക്കാതെ രാജീവൻ മുറിയിൽ അവളെയും കാത്തിരിക്കുകയായിരുന്നു. അവൻ അവളുടെ കൈകളിൽ പിടിച്ചു.
‘ രാജിക്ക് പേടിയുണ്ടോ?’ അവൻ ചോദിച്ചു. ഇല്ല എന്നവൾ ചുമൽ അനക്കി മറുപടി നൽകി. ‘ ഞാൻ എന്തിനാണ് വരാൻ പറഞ്ഞതെന്നറിയാമോ? എനിക്ക് രാജിയെ ഇഷ്ടമായി ഒരുപാട് ഒരുപാട്’ അവളുടെ മുഖത്ത് സന്തോഷം നിറയുന്നത് അവൾ കണ്ടു. ‘ രാജിക്കെന്നെ ഇഷ്ടമായോ?’ അവൻ ചോദിച്ചു.
‘ഉവ്വ്. ഒത്തിരി.. ഒത്തിരി…’
4 സുന്ദരികള്‍
Posted by