കിട്ടിയ സന്ദർഭത്തിൽ ഞാൻ ഡയലോഗു പഠിക്കാൻ ശ്രെമം തുടങ്ങി, ക്ലാസ്സിൽ ടീച്ചറില്ലാത്തതു കൊണ്ട് പെണ്പിള്ളേരുടെ കലപില കാരണം എനിക്ക് ഒരക്ഷരം പഠിക്കാൻ പറ്റുന്നില്ല, സഹിക്കെട്ട ഞാൻ എണീറ്റു
“ഡാ ഷമീറെ, ഞാനാ ലൈബ്രറിയില്ലെങ്ങാനും പോയി ഇരിക്കാൻ പോവാണ് നീ വരുന്നുണ്ടോ .”
ഞാനെന്തോ അരുതാത്ത പറഞ്ഞെന്നപോലെ അവനെന്നെ ഒന്ന് നോക്കി
” ഒന്ന് പോയെടാ, ഇവിടെ രണ്ടു ബുക്ക് കാണുമ്പോൾ തന്നെ എനിക്ക് ബോധക്കേട് വരും, ഇനിയവിടെ വന്നു അത്രേം ബുക്ക് ഒരുമിച്ചെങ്ങാനും ഞാൻ കണ്ട, എന്റ ള്ളോ വെല്ല ഹാർട്ട് അറ്റാക്ക്കും വന്നു ഞാൻ മയ്യത്താവും , അതോണ്ട് മോൻ ഒറ്റയ്ക്കങ്ങു പോയേച്ച മതി..” അവൻ പിന്നെയും ഉറങ്ങാനായി ബെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു
ഞാൻ പിന്നെ ഒന്നും പറയാതെ അ പേപ്പറും എടുത്തുകൊണ്ടു ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു, ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ സംഭവം ലൈബ്രറിയാണ് ലക്ഷക്കണക്കിന് ബുക്കുകളായി ആറോ ഏഴോ മുറികളുടെ വലുപ്പമുള്ള ഒരു വിശാലമായ റൂം, ഓരോ വിഭാഗത്തിനും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചട്ടുണ്ട്, ലൈബ്രറിയുടെ കേറി വരുന്ന റൂമിൽ രണ്ടോ മൂന്നോ പേർ എന്തോ വായിച്ചുംകൊണ്ടു ഇരിക്കുന്നുണ്ട്, ഞാൻ കേറിവന്നട്ടു പോലും ആരും ഒന്ന് തലപൊക്കി പോലും നോക്കിയില്ല, ഇവിടെ ഒരു ബോംബ് ഇട്ടാലും ഇവറ്റകളൊക്കെ ഇതെന്താ പുക എന്നെ ചോദിക്കു എന്ന് എനിക്ക് തോന്നി, അവിടിരുന്ന ലൈബ്രേറിയനോട് ഞാൻ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു
” മാഡം ഇവിടെ അഭിജ്ഞാനശാകുന്തളം എവിടാ.?” നല്ല പ്രായമുള്ള ആ സ്ത്രീ വായിചിരുന്ന ബുക്കിൽ നിന്ന് മെല്ലെ എന്റെ മുഖത്തേക്ക് നോക്കി , എന്റെ ചോദ്യം ഇഷ്ടപെടാത്തപോലെ എന്നെയൊന്നു നോക്കിയിട്ടു അവര് പറഞ്ഞു
” സംസ്കൃത നാടകകൃതികളുടെ കൂടെ കാണും , ഇവിടുന്നു നേരെ കേറി ഇടത്തോട്ടു തിരിഞ്ഞു പിന്നെ വലത്തോട്ട് തിരഞ്ഞാൽ ഏറ്റവും അറ്റത്തു കാണുന്ന സെക്ഷൻ അതാണ് !”
അവർ ഇത്രയും പറഞ്ഞു പിന്നെയും ബുക്കിലേക്ക് വീണു
ഞാൻ മെല്ലെ ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ടു അവര് പറഞ്ഞപോലെ നടന്നു കുറെ അലമാരകൾ ഇരുവശത്തും നിരത്തി വെച്ചട്ടുണ്ടു , ഓരോ സെക്ഷനെയും ഓരോ മുറികളായി തിരിച്ചിരുന്നു,