മനപ്പൂർവ്വമല്ലാതെ 1

Posted by

തട്ടെന്നു കേട്ടാൽ ഞാൻ മുള്ളും , ഇവരിതെന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ ഞാൻ നിന്ന് വിയർത്തു., ഞാൻ ഷമീറിനെ നോക്കി അപ്പോഴും ഇതൊക്കെ എന്തു എന്ന സാ മട്ടാണ് അവനു

എന്റെ പേടിക്കെല്ലാം അറുതി വരുത്താനെന്ന രീതിയിയിൽ , ഒന്ന് മുരടനക്കി ടീച്ചർ തുടർന്ന്

” അതുകൊണ്ടു നമ്മൾ ഒരു നാടകമാണ് അവതരിപ്പിക്കാൻ പോവുന്നത് !”

“നാടകമോ.! എന്ത് നാടകം ;!” ഞാൻ ആശ്ചര്യവും കൂടെ പേടിയും കലർന്ന സ്വരത്തിൽ ചോദിച്ചു

” ചരിത്ര നാടകം ‘അഭിജ്ഞാന ശാകുന്തളം’.!” ടീച്ചര് ഒരു നാടകാവതരണ ശൈലിയിൽ പറഞ്ഞു

” അവിഞ്ഞ ശകുന്തളയെ.?” ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

” ഇവനെക്കൊണ്ടൊക്കെ ഞാൻ എങ്ങനെ നാടകം അവതരിപ്പിക്കും എന്റെ ദൈവമേ” ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു

” ആ എടാ സുനി നീയാണ്, ദുഷ്യന്തൻ , അതായതു നീയാണ് നായകൻ എന്ന് .” ടീച്ചർ എന്നെനോക്കി പറഞ്ഞു
” ഞാനോ ?” ഞാൻ ഞെട്ടലോടെ ചോതിച്ചു
” എന്റെ പൊന്നു ടീച്ചറെ ഈ ഷമീറിനെ പിടിച്ചാക്കു ” ഞാൻ അവനെ മുന്നിലേക്ക് തള്ളി നീക്കികൊണ്ടു പറഞ്ഞു

” ആരെ എന്തൊക്കെ ആക്കണമെന്ന് എനിക്ക് അറിയാം.” ടീച്ചർ തെല്ലു ഗൗരവത്തോടെ പറഞ്ഞു
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല
” ആ താര നീയാണ് ശകുന്തള, അനു നീ അനുസൂയ, സ്‌റ്റെഫി നീയാണ് പ്രിയംവദ, അഭിരാമി നീയാണ് കണ്വ മഹർഷി , ഷമീറെ നീയാണ് ദുർവാസ് മഹർഷി”

അത് പൊളിച്ചു, തനി നാടൻ കോഴിക്കോടൻ ഭാഷ പറയുന്ന ദുര്വ്വാസ് മഹർഷിയെ ഓർത്തു എനിക്ക് ചിരി പൊട്ടി
“എന്താടാ ഇത്ര ചിരിക്കാൻ , ഞങ്ങളോടും കൂടെ പറ, ഞങ്ങളും ചിരിക്കട്ടെ “എന്റെ ചിരി കണ്ടു രജിത ടീച്ചർ ചോദിച്ചു
” അല്ല ടീച്ചറെ , നിക്കട കള്ള ഹിമാറെ , എന്ന് ദുർവാസാവ്‌ മഹർഷി പറയുന്ന രംഗം ഓർത്തു ചിരിച്ചു പോയതാ ” ഞാൻ ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു , എന്റെ സംസാരം കേട്ട് എല്ലാരും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഞാൻ ഷമീറിനെ നോക്കി, നീ പോടാ എമ്പോക്കി എന്ന മട്ടിൽ അവനെന്നെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *