“അല്ലേൽ തന്നെ ഞാൻ താരയെ നോക്കുന്നതിനു ഇവൾക്കിതെന്തിന്റെ കേടാണ് .?” ഞാൻ ഈർഷ്യയോടെ അവളെത്തന്നെ നോക്കിക്കൊണ്ടു പറഞ്ഞു
എന്റെ നോട്ടം മനസിലായിട്ടോ എന്തോ പെട്ടെന്ന് അവളെന്നെ ഒന്ന് നോക്കി , നല്ല നീണ്ട വിടർന്ന കണ്ണുകൾ, അവളുടെ ഈ കോപ്പിലെ സ്വഭാവം മാറ്റി വെച്ച് നോക്കിയാൽ മെലിഞ്ഞിട്ടാണെലും അവൾ ഒരു സുന്ദരിയായി എനിക്ക് തോന്നി, നീണ്ട മുഖം അതിനൊത്ത കണ്ണുകൾ,ചെറിയ നീണ്ട മൂക്ക് അതിൽ ഒരു സ്വർണത്തിന്റെ മറ്റോ ആണെന്ന് തോന്നുന്നു ഒരു വജ്രത്തിന്റെ കളറുള്ള കല്ലുള്ള ഒരു മൂക്കുത്തി , ആ മൂക്കുത്തി അവളുടെ മൂക്കിന് നന്നായി ചേരുന്നുണ്ടായിരുന്നു, ചെറിയ മേൽചുണ്ട് അൽപം തടിച്ചു വീർത്ത കീഴ്ചുണ്ട് ആര് കണ്ടാലും ആ ചുണ്ടിൽ ഒന്ന് മുത്തം വെയ്ക്കാൻ തോന്നും, ഇത്തിരി വലിയ നെറ്റിയാണെലും അവൾ ചെറിയ മുടികൾ മുന്നിലേക്കിട്ടു അത് മറക്കാൻ ശ്രെമിച്ചട്ടുണ്ട്, മുടി പിന്നിലേക്ക് കെട്ടി പിന്നിയിട്ടേക്കുകയാണ്, നന്നായി വെളുത്തിട്ടാണ് അവൾ ഞങ്ങളുടെ യൂണിഫോമായ വെള്ള ഷർട്ടും കറുത്ത പാവാടയുമാണ് അവളുടെ വേഷം, അവളുടെ മെലിഞ്ഞ കയ്യിൽ ഒന്നോ രണ്ടു സ്വർണവളകൾ, ആ വളകളുടെ നിറത്തിനെ അവളുടെ വെളുപ്പ് വെല്ലുവിളിക്കുന്നതായി എനിക്ക് തോന്നി, അവൾ’ അവിടെ കൂട്ടുകാരികളുടെ കൂടെ ഇരിക്കുകായണ് കറുത്ത പാവാടയുടെ കീഴേ അവളുടെ കാലുകൾ എനിക്ക് കാണാമായിരുന്നു നല്ല വെളുത്ത കാലുകൾ അത് പരസ്പരം പിണഞ്ഞാണ് അവൾ ഇരിക്കുന്നത്, മെലിഞ്ഞട്ടാണേലും അവൾ ഒരു സുന്ദരിയാണെന്ന് എനിക്ക് തോന്നി
ഞാൻ അപ്പോഴാണ് അവളുടെ മുഖത്തേക്ക് പിന്നേം ശ്രെധിച്ചതു, എന്റെ അടിമുടിയുള്ള നോട്ടം കണ്ടട്ടു എന്നെയവള് രൂക്ഷമായി ഒന്ന് നോക്കി.!
അത്രെയും നേരം എനിക്ക് അവളോട് തോന്നിയ താല്പര്യം ടപ്പേന്ന് പറഞ്ഞു ഇറങ്ങി പോയി, ആ നശൂലം എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ തന്നെ തിരിച്ചു ഒരു ഇടി കൊടുക്കാനാണ് ഇപ്പൊൾ മനസ്സിൽ തോന്നുന്നത് , പക്ഷേ രജനി ടീച്ചർ ചിലപ്പോൾ ഇതിൽ ഇടപെട്ടേക്കും, അതുകൊണ്ടു മനസ്സിൽ തികട്ടി വന്ന എല്ലാ കലിയും ഞാൻ കടിച്ചൊതുക്കി..
” എടാ സുനി .” പെട്ടെന്ന് ക്ലാസിലേക്കു കേറിവന്ന രജിത ടീച്ചറെ കണ്ടു എല്ലാരും എണീറ്റു
“എന്താ ടീച്ചറെ,” ഞാൻ വേഗം എണീറ്റ് ടീച്ചറുടെ ഭാഗത്തേക്ക് ചെന്നു