” ഓ നമ്മള് നിന്നെ പോലെ ബുദ്ധി ജീവിയൊന്നുമല്ലേ, നമ്മള് ഉള്ളതുകൊണ്ട് ജീവിച്ചു പോക്കോട്ടട ” അവള് എന്നെ നോക്കി പുച്ഛിച്ചു
” രാവിലെതന്നെ രണ്ടും തുടങ്ങീ, മിണ്ടാതിരിന്നില്ലേൽ രണ്ടിന്റെയും തലയ്ക്കിട്ടു ഞാൻ തരും.!”
” ആയിക്കോട്ടെ,” ഞാൻ മെല്ലെ ചായയുമെടുത്തു എന്റെ കക്കൂസിലേക്കുള്ള ജൈത്രയാത്ര തുടങ്ങി
“ഇന്ന് ക്ലാസ്സില്ലേടാ ” വായിച്ചിരുന്ന പത്രത്തിൽ നിന്ന് മെല്ലെ കണ്ണാടിയുടെ മേലെകൂടെ കണ്ണ് മാത്രം പൊക്കി എന്നെ നോക്കികൊണ്ട് അച്ഛൻ ചോദിച്ചു, എനിക്കാ പോസു കാണുമ്പോൾ തന്നെ ചിരി വരും, പക്ഷേ എന്ത് ചെയ്യാൻ ചിരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുക്കൾ ഓർത്തു ഞാൻ കട്ട സീരിയസ്സായി നിൽക്കും
“ഉണ്ട് പോവാണ് ” ഞാൻ ഉള്ള പല്ലുമുഴുവൻ വെളിയിൽ കാണിച്ചു ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു
“ഉം ” അച്ഛനൊന്നു ഇരുത്തി മൂളി, തീർന്നു ഇന്നെത്തെ കോട്ട , ഇനി നാളെ ഇതേ ചോദ്യം ഇതേ മൂളൽ, എത്ര കൃത്യനിഷ്ഠതയുള്ള അച്ഛൻ .!
എന്റെ വീട് ഇങ്ങനാണ്.!
എന്റെ പേര് സുനിൽ, എല്ലാരും സുനിയെന്നു വിളിക്കും , ഇപ്പോൾ ഒൻപതാം ക്ലാസ്സിലാണ്, എനിക്ക് ഒരു സഹോദരിയാണ് സനിത , ഇപ്പൊ പ്ലസ്ടു, അച്ഛൻ സുധാകരൻ നായർ റയിൽവേയിൽ സ്റ്റേഷൻ മാസ്റേറാണ് , ‘അമ്മ അംബിക , വീട്ടു ജോലിയും പരദൂഷണവുമായി നടക്കുന്നു
ഞാൻ ഉടൻ തന്നെ പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു, കിട്ടിയ പുട്ടും കടലയും തട്ടി ക്ലാസ്സിലേക്ക് വിട്ടു
രാവിലെതന്നെ ക്ലാസ്സിൽ വിരലിലെണ്ണാവുന്ന പിള്ളേരെ വന്നട്ടുള്ളു,
“ഇതെന്താടാ ഷമീറെ, ഇത്ര നേരമായിട്ടും ഒരാളും വരാത്ത ” ഞാൻ അടുത്തിരുന്ന എന്റെ ഉറ്റ സുഹൃത്തായ ഷമീറിനെ നോക്കി ചോദിച്ചു, ആശാൻ അപ്പോഴും കൈമുട്ട് കുത്തിവെച്ചു അതിൽ തലയും കൊടുത്തു ഇരുന്നു ഉറക്കം തൂങ്ങുകയാണ് .! ഞാനവന്റെ കൈ തട്ടി മാറ്റി
പെട്ടെന്ന് എന്താ സംഭവിച്ചെന്ന് മനസിലാവാതെ ഞെട്ടിയെണീറ്റ അവൻ എന്നെ നോക്കി
“അനക്കെന്താടാ ഹമുക്കെ . ഇന്നലെ രാത്രി മണലുവാരാന് പോയതോണ്ട് ഒരു പോള കണ്ണടച്ചട്ടില്ല.!” അവൻ പിന്നെയും ഉറക്കം തൂങ്ങിക്കൊണ്ടു പറഞ്ഞു