” ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?” എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!
“അതിനു നിന്നെ അമ്മയും അച്ഛനും കൂടെ ദത്തെടുത്തതാണ്, അത് നിനക്കു അറിഞ്ഞൂടെടാ തവളെ .?”
എല്ലാ മൂത്ത സഹോദരീ സഹോദരമാരുടെയും ക്ളീഷേ ഡയലോഗ്.!
“ആ ആയികോട്ടെ, റൂമിന് ഇറങ്ങി പോടീ പുല്ലേ .” ഞാൻ അവളെ നോക്കി ആക്കി ചിരിച്ചോണ്ട് പറഞ്ഞു
” പുല്ലു നിന്റെ കെട്ട്യോള്.” എന്നും പറഞ്ഞു കയ്യിലുണ്ടായ ഒരു ചെറിയ പാത്രം കൂടെ എന്റെ നേർക്കെറിഞ്ഞു അവൾ അടുക്കളയിലേക്കോടി, അതും ഈയുള്ളവന്റെ നെഞ്ചത്ത് തന്നെ വന്നു കൊണ്ടു,
നെഞ്ചും തിരുമ്മി ഞാൻ മെല്ലെ കട്ടിലിൽ നിന്നെണീറ്റു, ഈ രാവിലെ തന്നെ എണീക്കൽ ഒരു ബോറൻ പരുപാടിയാണ് , പോരാത്തതിന് പിന്നെ പല്ലു തേക്കണം , കുളിക്കണം.! എന്തൊക്കെ വൃത്തിക്കെട്ട ആചാരങ്ങൾ.!
ഞാൻ നേരെ, ഉടുത്ത മുണ്ടൊക്കെ ഒന്ന് ശെരിയാക്കി കണ്ണും തിരുമ്മി അടുക്കളയ്ക്ക് വച്ചുപിടിച്ചു,
“അമ്മേ ഒരു ചായ “, ചായ കുടിക്കാതെ ഒരു മലയാളിക്ക് എന്ത് പ്രഭാതം, ആ ചായയും കുടിച്ചു പത്രോം വായിച്ചു കക്കൂസിലിരിക്കുന്ന ഒരു സുഹമുണ്ടല്ലോ, അത് വേറെ ഒരിടത്തും കിട്ടില്ല ( പിന്നെയുള്ള ആ ബീഡി, ഈയുള്ളവന് അതിനുള്ള പ്രായം അന്ന് ആയിട്ടില്ല)
“അവിടെ ഇരിപ്പുണ്ട്, നീയാ ഗ്ലാസ്സിലേക്കു പകർത്തിയെടുത്തു കുടിക്കു ചെക്കാ.” രാവിലെ തന്നെ അച്ഛന് ഓഫീസിൽ കൊണ്ടുപോകാനുള്ള ചോറും കറിയുമുണ്ടാകുന്ന തിരക്കിലായിരുന്ന ‘അമ്മ എന്നെ നോക്കാതെ പറഞ്ഞു , അടുത്ത് തന്നെ ചായയും മോന്തി സിങ്കിന് സൈഡിലുള്ള സ്ലാബിൽ കേറിയിരുപ്പുണ്ട് എന്റെ ചേച്ചി
“ഇത്ര രാവിലെതന്നെ ഇവളിതെവിടെ പോണു .?” ഞാൻ ചായ പകർത്തിയെടുക്കുന്നതിനിടയിൽ ചോദിച്ചു
“അവൾക്കിന്നു സ്പെഷ്യൽ ക്ലാസ്സുണ്ട്, നിന്നെ പോലെയാണോ, അവളിപ്പോ പ്ലസ് ടുവിലാണ്,!”
‘അമ്മ ചെയ്യുന്ന പ്രേവർത്തിക്കിടയിൽ എന്നെയൊന്നു പാളി നോക്കികൊണ്ട് പറഞ്ഞു
“എന്ത് കാര്യമിരിക്കുന്നു, പോത്തിന്റെ ചെവിയിൽ എന്ത് ഓതി കൊടുത്താലും നഹി നഹി” ഞാൻ ചിരിച്ചോണ്ട് അവളേം നോക്കി പറഞ്ഞു