മനപ്പൂർവ്വമല്ലാതെ 1

Posted by

വേദനയോകൊണ്ടു ഞാൻ പുളഞ്ഞു, ഇത്രയൊക്കെ ശബ്‍ദമുണ്ടായിട്ടും ആരും ഓടിവരാത്തതിൽ എനിക്ക് അത്ഭുതം തോന്നി, ഞാനപ്പോഴാണ് ഇവിടുള്ള ഭിത്തിയെല്ലാം സൗണ്ട് അബ്‌സോർബിഷനാണ് എന്ന് ഓർത്തത്, അവൾ പിന്നെയും എന്നെ ചവിട്ടാനായി കാലോങ്ങിയപ്പോൾ വളരെ പണിപ്പെട്ടു ഞാൻ അവളെ തട്ടി താഴെയിട്ടു, പെട്ടെന്നുള്ള എന്റെ പ്രേത്യാക്രമണം പ്രേതീക്ഷിക്കാതെ അവൾ നിലതെറ്റി താഴേ വീണു, ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും ബലമായി തറയോട് അമർത്തി പിടിച്ചുകൊണ്ടു അവളുടെ വയറിലേക്ക് കയറിയിരുന്നു
അവൾ എന്റെ അടിയിൽ കിടന്നു ശക്തിയായി ഞെരുങ്ങാനും എഴുന്നേകാനും ശ്രെമിച്ചു , നാഭിയിൽ കിട്ടിയ ചവിട്ടു കാരണം എനിക്ക് ശക്തിയായി അവളെ പിടിക്കാൻ പോലും പറ്റിയിരുന്നില്ല

“നീയെന്തിനാടി മൈരേ , എന്നെ ഇടിച്ചത് ?” ഞാൻ ദേഷ്യപെട്ടുകൊണ്ടു അവളുടെ കൈ ഞെരിച്ചു ചോദിച്ചു
” വിടട പട്ടി എന്നെ ” അവൾ അടിയിൽ കിടന്നുകൊണ്ട് ആക്രോശിച്ചു

ഞാൻ എന്റെ അവളുടെ കൈയിലുള്ള പിടി മുറുക്കി
വേദനകൊണ്ടു അവൾ കരയാൻ തുടങ്ങി
” എന്നെ വിടടാ പ്ലീസ്, എനിക്ക് കൈ വേദനിക്കുന്നു, ഇനിയും നീയെന്നെ പിടിച്ചോണ്ടിരുന്നാൽ ഞാൻ ഉച്ചത്തിൽ നിലവിളിക്കും, അത് കേട്ടൊണ്ടു ആള്ക്കാര് വന്നാലുള്ള നിന്റെ അവസ്ഥ അറിയാമോ..”
അവളുടെ മുഖത്തു അപ്പോഴും ദേഷ്യമുണ്ടായിരുന്നു , പക്ഷെ അവള് പറഞ്ഞതിന്റെ അപകടം മണത്ത ഞാൻ മെല്ലെ എന്റെ പിടി അയച്ചു, എന്നാലും ഞാൻ അവളുടെ മുകളിൽ നിന്ന് മാറിയില്ല

” നീയെന്തിനാടി പിന്നെ എന്നെ ഇടിച്ചത്, നിനക്കു വേഷം തരാത്തത് ഞാനല്ലാലോ , രജിത ടീച്ചറല്ലേ?”
ഞാൻ അവളുടെ വയറിൽ തന്നെ ഇരുന്നുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു
അവൾ എന്റെ നോട്ടം സഹിക്കാൻ പറ്റാത്തപോലെ മുഖം പെട്ടെന്ന് തിരിച്ചു,

” അല്ലേലും നീയൊരു പൊട്ടനാ, എനിക്കാ വേഷം കിട്ടാത്തൊണ്ടാണ് ഞാൻ നിന്നെ ഇടിച്ചതെന്നു വിചാരിച്ചോ ?” അവൾ എന്നെ നോക്കാതെ മെല്ലെ സ്വയമെന്നോണം പറഞ്ഞു

എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മിഴിച്ചുകൊണ്ടു അവളുടെ മുഖത്തുതന്നെ നോക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *