മനപ്പൂർവ്വമല്ലാതെ 1

Posted by

” ഞാനാ ടീച്ചറോട് കാലു പിടിച്ചു പറഞ്ഞതാണ്, എന്നെതന്നെ ശകുന്തള ആക്കണമെന്ന്, ഈ കഥ കേട്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണത്..!” അവൾ ആരോടെന്നില്ലാതെ പറഞ്ഞു , അവളുടെ കണ്ണുകൾ പിന്നെയും നിറയാൻ തുടങ്ങി, പക്ഷെ പെട്ടെന്ന് തന്നെ അവളുടെ മുഖഭാവം മാറുന്നത് എനിക്ക് മനസിലായി, അതിൽ ആരോടോ ഉള്ള അടങ്ങാത്ത ദേഷ്യം എനിക്ക് കാണാൻ പറ്റി

ഞാൻ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി

” അതിനെന്താ അനു , ശകുന്തള അല്ലെങ്കിലെന്താ നിനക്ക് വേറൊരു നല്ല വേഷം കിട്ടിയില്ലേ നാടകത്തിൽ, അനസൂയ എന്താ മോശമാണോ ., അടിപൊളി വേഷമല്ലേ ?” അവളുടെ ദേഷ്യം തെല്ലൊന്നു കുറയ്ക്കാനായി ഞാൻ പറഞ്ഞു നോക്കി

അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ പിന്നെയും ഒന്ന് നോക്കി അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, എനിക്ക് അത്ഭുതം തോന്നി ഒരു വേഷത്തിനു വേണ്ടി ഇത്രയും ഇവൾ സീരിയസ് ആവുന്നെതെന്തിനാണ് ?

” എന്തായാലും രജിത ടീച്ചറോട് നന്ദി പറയണം , ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല നീ പോയി അന്ന് എന്നെയും താരയെയും പറ്റി അങ്ങനെ പറഞ്ഞതിനു ശേഷവും ഇങ്ങനെ ഒരു വേഷം എനിക്ക് തരുമെന്ന്..” ഞാൻ തെല്ലു സന്തോഷത്തോടെ അത് പറഞ്ഞത്

ട്ടെ.!
പെട്ടെന്നാണ് അനുവിന്റെ വലത്തേ കൈ എന്റെ ഇടത്തെ കവിളിൽ വന്നു പതിച്ചത്, അവളുടെ പെട്ടെന്നുള്ള ആ പെരുമാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു, അടിയുടെ വേദനയെക്കാളും, അത് എന്തിനാണെന്ന് മനസിലാവാതെ ഞാൻ കുഴങ്ങി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത ഞാൻ എന്റെ ഇടത്തെ കൈകൊണ്ടു അവളുടെ കൊങ്ങയ്ക്ക് ബലമായി പിടിച്ചു അടുത്തുകണ്ട അലമാരിയിലേക്കു ചേർത്ത് നിർത്തി,

” എന്തിനാടി പൂറിമോളെ നീയെന്നെ തല്ലിയത് .?” എന്നാക്രോശിച്ചു കൊണ്ട് ഞാൻ അവളുടെ കരണത്തടിക്കാനായി കൈയോങ്ങി

പെട്ടെന്നാണ് അവളുടെ മുട്ടുകാൽ എന്റെ നാഭിയിൽ ചവിട്ടിയത്, പെട്ടെന്ന് കണ്ണിലേക്കു ഇരുട്ട് കയറിയ ഞാൻ നിലകിട്ടാതെ പിന്നിലേക്ക് വെച്ച് വെച്ച് പോയി ബെഞ്ചിൽ തട്ടി നിലത്തു വീണു,
ചാടിപിടിച്ചെഴുന്നേകാൻ നോക്കിയ എന്റെടുക്കലേക്കു ഒരു ചീറ്റപ്പുലിപോലെ അവൾ പാഞ്ഞുവന്നു എന്റെ വയറ്റിലേക്ക് പിന്നെയും ശക്തിയായി തൊഴിച്ചു, എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു

Leave a Reply

Your email address will not be published. Required fields are marked *