ഞാൻ മെല്ലെ അവൾ വായിച്ചിരുന്ന പുസ്തകം നോക്കി അത് അഭിജ്ഞാനശാകുന്തളം ആയിരുന്നു, അതിന്റെ ഒരു പേജിൽ തന്നെ ഒരു വശത്തായി സംസ്കൃതത്തിലും അതിന്റെ പരിഭാഷ വലതു ഭാഗത്തായി മലയാളത്തിലും ഉണ്ടായിരിന്നു ഞാൻ മെല്ലെ അത് വായിച്ചു നോക്കി,
അത് ശകുന്തളയും ദുഷ്യന്തനും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്ന സ്സീനായിരുന്നു വിവരിച്ചിരുന്നതു, ദുഷ്യന്ത മഹാരാജാവ് നായാട്ടിനായി കാട്ടിലെത്തപ്പെടുന്നതും ഒരു മാനിന്റെ പുറകെ തന്റെ കുതിരയെ ഓടിച്ചു ഒറ്റയ്ക്ക് മുന്നേറുന്നതും, അതിനിടയിൽ അനസൂയയുടെയും പ്രിയംവദയുടെയും ഒപ്പം കാട്ടിലൂടെ വിരാജിക്കുന്ന ശകുന്തളയെ രാജാവ് കാണുന്നതും , കാണുന്ന ഒറ്റ മാത്രയിൽ തന്നെ അവർ പ്രണയബന്ധരാവുന്നതും, പിന്നെ ആ കാട്ടിൽ വെച്ചുതന്നെ ഗന്ധർവ വിധിപ്രകാരം അവർ വിവാഹിതരാവുന്നതും,
പോകുന്നതിനു മുന്നേ അവൾക്കായി ദുഷ്യന്തൻ രാജമോതിരം നല്കുന്നതും വരെ ഞാൻ വായിച്ചു നിർത്തി,
ആഹാ ഇത് കൊള്ളാലോ അപ്പൊ ഞാനും താരയും കാമുകീ കാമുകന്മാരാണ്, അടിപൊളി, എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി, ഈ കഥ പണ്ട് ‘അമ്മ പറഞ്ഞു കേട്ടട്ടുണ്ടെലും ഇത്രയങ്ങോട്ടു പ്രേതീക്ഷിച്ചിരുന്നില്ല… എനിക്കു സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു
ഞാൻ അപ്പോഴാണ് കഥയും വായിച്ചോണ്ടിരുന്ന എന്നെ തന്നെ ഇമ വെട്ടാതെ നോക്കുന്ന അനുവിനെ ശ്രെദ്ധിച്ചതു, അവൾ എന്റെ മുഖത്തെ ചിരി കണ്ടു മെല്ലെ എന്റെ കണ്ണിലേക്കു നോക്കി, അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു വരുന്നത് ഞാൻ കണ്ടു
എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മെല്ലെ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു
“എന്ത് പറ്റി അനു.? എന്തെ സുഖമില്ലേ .?” ഞാൻ മെല്ലെ എന്റെ ഇടത്തെ കൈ അവളുടെ നെറ്റിയിൽ മുട്ടിച്ചു നോക്കി
അവൾ അപ്പോഴും ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കാണ്
പെട്ടെന്നവൾ എന്റെ കൈ തട്ടിമാറ്റി ചാടിയെണീറ്റു, അവൾ എന്നെ പിന്നെയും രൂക്ഷമായി ഒന്നുകൂടി നോക്കി
ഞാനവളുടെ നോട്ടത്തിന്റെ അർഥം മനസ്സിലാവാതെ അവളെത്തന്നെ നോക്കി, പക്ഷെ ആ നോട്ടത്തിന്റെ തീക്ഷ്ണത അതെന്നെ വല്ലാതെ ഭയപ്പെടുത്തി