എന്റെ ഈ കൈയിലിരിപ്പ് മൂലം ഒരു തുണ്ട് ഭൂമി പോലും എനിക്ക് തരില്ല എന്ന് എന്റെ തന്തപ്പടി കട്ടായം പറഞ്ഞു. പോയി ജോലി ചെയ്ത് നാലു കാശ് ഉണ്ടാക്കി വന്നാല്‍ വസ്തുവിന്റെ ഒരു വിഹിതം എനിക്ക് തരാം എന്നാണ് മൂപ്പില്‍സ് പറഞ്ഞത്. ജോലി ചെയ്യുക എന്നുള്ളത് മണ്ടന്മാര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണ് എന്നുറച്ചു വിശ്വസിച്ചിരുന്ന ഞാന്‍ മുടി ഫാഷനില്‍ വെട്ടി പൌഡറും പൂശി വായീനോട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നു. തന്തയും തള്ളയും എന്നും എന്നെ കുറെ തെറി വിളിക്കും. നാണമില്ലാതെ നക്കിക്കോടാ എന്നൊക്കെ ആഹാരം തന്നിട്ട് തള്ള ആക്രോശിക്കുമ്പോള്‍ ഞാന്‍ ഒരു ഉളുപ്പുമില്ലാതെ വെട്ടി വിഴുങ്ങും. ഇടയ്ക്ക് പൊറോട്ട ഇറച്ചി എന്നീ എന്റെ ഇഷ്ടഭക്ഷണം കഴിക്കാന്‍ തന്തപ്പടി അറിയാതെ അങ്ങേരുടെ പണം അടിച്ചു മാറ്റുക എന്ന ഏര്‍പ്പാടും ഞാന്‍ നടത്തിവന്നിരുന്നു.
അങ്ങനെ വീട്ടുകാര്‍ക്ക് വേണ്ടാതെ നടക്കുന്ന സമയത്താണ് അവറാന്‍ മുതലാളിയുടെ ഇളയ മകളുടെ ആലോചന വരുന്നത്. ഈ മുതലാളി എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്ന ചിത്രം എന്താണ് എന്നെനിക്കറിയാം. വലിയ ബംഗ്ലാവും കാറും പത്രാസും വായില്‍ കടിച്ചുപിടിച്ച ചുരുട്ടും ഒക്കെയുള്ള ഒരു ഐറ്റം; ഇത് അത്തരത്തിലുള്ള മുതലാളി ഒന്നുമല്ല. നാട്ടിലെ പ്രധാന പലചരക്കുകട അവറാന്‍ എന്ന എന്റെ അമ്മായിയപ്പന്റെ വകയാണ്. കട നടത്തുന്നത് കൊണ്ട് നാട്ടുകാര്‍ മൊയലാളി മൊയലാളി എന്ന് വിളിച്ചു പോയതാണ്. രണ്ടേക്കര്‍ സ്ഥലവും അതില്‍ നിറയെ തെങ്ങും കവുങ്ങും മറ്റു വൃക്ഷങ്ങളും പിന്നെ സാമാന്യം വലിപ്പമുള്ള ഒരു വീടും അങ്ങേര്‍ക്കുണ്ട്. രണ്ടു മക്കളില്‍ മൂത്തവള്‍ ഗ്രേസിയെ ഒരു പട്ടാളക്കാരനെക്കൊണ്ടാണ് കെട്ടിച്ചത്. അവളുടെ കല്യാണം പത്തൊമ്പതാം വയസില്‍ നടന്നു. ഇപ്പോള്‍ കൊല്ലം മൂന്നുകഴിഞ്ഞു; കുട്ടികള്‍ ആയിട്ടില്ല. എന്റെ കല്യാണം നടന്നിട്ട് ഇപ്പോള്‍ ആറുമാസങ്ങള്‍ ആയി. അവറാന്‍ മുതലാളിക്ക് ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍, ഇളയവളെ കെട്ടുന്നവന്‍ വീട്ടില്‍ നില്‍ക്കണമെന്നും തന്റെ കാലശേഷം പലചരക്കുകട നടത്തി ജീവിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചതിന്റെ പരിണിതഫലമാണ് എന്റെയും സൂസിയുടെയും വിവാഹം.
സൂസി അഞ്ചടി ഒരിഞ്ച് ഉയരമുള്ള മെലിഞ്ഞ, ഇരുനിറമുള്ള, കാണാന്‍ ബിലോ ആവറേജ് എന്ന് പറയാവുന്ന ഒരു പെണ്ണാണ്. ആള് അത്രയേ ഉള്ളു എങ്കിലും നാവിന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നീളമുണ്ട്. കേട്ടാല്‍ ആസനം വരെ ചൊറിയുന്ന വര്‍ത്തമാനമേ അവള് പറയൂ. പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഭാര്യവീട്ടില്‍ പരമസുഖം എന്നതായി എന്റെ അവസ്ഥ. ഇടയ്ക്ക് ബോറടി തോന്നുമ്പോള്‍ ഞാന്‍ കടയില്‍ ചെല്ലും.