“ഹണി..ഐ ലവ് യു..യു മാരി മി..” അവളുടെ തുടുത്ത മുഖം പിടിച്ചു ചുംബിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“ഉഹും..തും മുഝ്സെ ശാദി കരോ..” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“വില്‍ യു മാരി മി?” ഞാന്‍ പൂര്‍ണ്ണ മനസോടെയാണ് ചോദിച്ചത്.
“അഗര്‍ തും ചാഹെ തോ….”
“ക്യാ?”
“ഇഫ് യു വിഷ്..ഐ വില്‍ മാരി യു ഒണ്ലി….”
അവള്‍ എന്റെ മുഖം കൈകളില്‍ എടുത്തു കണ്ണുകളിലേക്ക് നോക്കിയാണ് അത് പറഞ്ഞത്. ഞാനവളെ കെട്ടിപ്പുണര്‍ന്നു ചുംബനങ്ങള്‍ കൊണ്ട് മൂടി. പൂനം എഴുന്നേറ്റ് ബാത്ത്റൂമില്‍ കയറി വേഷം ധരിച്ചു പുറത്തുവന്നു.
എന്റെ മനസ്സില്‍ എന്തോ ഒരു വലിയ കരിങ്കല്ല് എടുത്ത് വച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഈ പെണ്ണിനെ ഇവിടെ വിട്ടിട്ട് പോകാന്‍ എനിക്ക് വയ്യ. അവള്‍ എന്റെ കൂടെ വേണം..ഓരോ സെക്കന്റിലും. അത്രമാത്രം ഞാനവളെ സ്നേഹിക്കുന്നു.
“ക്യാ ഹോ ഗയാ?” കട്ടിലില്‍ കാല് താഴെക്കിട്ട് ആലോചനയോടെ ഇരുന്ന എന്റെ മുന്‍പിലെത്തി എന്റെ മുഖം പിടിച്ച് അവളുടെ വയറിനോട് ചേര്‍ത്തുപിടിച്ചു പൂനം ചോദിച്ചു. ഞാന്‍ തലയുയര്‍ത്തി അവളെ നോക്കി. സത്യം..എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“അരെ..ക്യാ ഹുവാ ബാബാ..”
പൂനം എന്റെ മടിയിലേക്ക് കയറി മുഖാമുഖം ഇരുന്നു. അവള്‍ കൈനീട്ടി എന്റെ കണ്ണുകള്‍ തുടച്ചു. പിന്നെ അവിടെ മൃദുവായി ചുംബിച്ചു.
“ക്യാ ഹുവാ..ബോലിയെ..” അവള്‍ പറഞ്ഞു.
“ഐ..ഐ….ഐ കാണ്ട് ഗോ…ഐ ലവ് യു…ഐ ലവ് യു….” ഞാന്‍ വിതുമ്പി. പൂനത്തിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
“ഐ വില്‍ വെയിറ്റ് ഫോര്‍ യു…ട്രസ്റ്റ് മി…അയാം യുവേഴ്സ്….” എന്റെ കഴുത്തില്‍ കൈ ചുറ്റി എന്നെ പുണര്‍ന്നുകൊണ്ട് അവള്‍ കാതില്‍ മന്ത്രിച്ചു. കുറെ ഏറെ നേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു.
“ചലോ..ആപ് ജായിയെ..മാ ആനെവാലി ഹേ” മുഖം അകറ്റി അവള്‍ പറഞ്ഞു.
എനിക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. എന്റെ പൂനത്തെ വിട്ടിട്ട് പോകാന്‍ എനിക്ക് മനസ് വരുന്നില്ല. പൂനം എന്റെ മടിയില്‍ നിന്നും ഇറങ്ങി എന്നെ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു.