“ഞങ്ങൾ വന്നപ്പോൾ ഇക്ക കിടക്കുകയായിരുന്നു . അപ്പോൾ ഞാൻ വിളിക്കേണ്ട എന്നു പറഞ്ഞു “
” നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നെടി,..അതാ ഇത്ര അതികം ഉറങ്ങിപ്പോയത് … അല്ല അളിയൻ വന്നില്ലേ .”?
എന്റെ ചോദ്യത്തിന് ഉത്തര മായികൊണ്ട് പെങ്ങൾ പറഞ്ഞു .
” അവര് വന്നിട്ടില്ല … പിന്നെ ഇക്കയോട് എനിക്കൊരു കാര്യം പറയാനുണ്ട് . ( ചുറ്റും നോക്കി കൊണ്ട് വീണ്ടും) ….ഇക്കാക്ക അവർക്കൊരു വിസ ശരിയാക്കി തരണം…ഇവിടെ ഈ കട നടത്തിയിട്ടെന്താവാന ..”
ഞാൻ നോക്കട്ടെ എന്നുപറഞ്ഞു. ടേബിളിൽ ചായയും പലഹാരങ്ങളും ലൈല കൊണ്ടന്നു വെച്ചു . ഞങ്ങൾ ചായ കഴിക്കാനാരംഭിച്ചു .
ഇവളുടെ ഹസ്ബന്റ് എടുക്കാത്ത പണിയില്ല പോകാത്ത രാജ്യമില്ല. പക്ഷെ എവിടെയും അതികം നിൽക്കില്ല . തടിവിയർക്കാതെ തിന്നുന്നത മൂപ്പര്ക്കിഷ്ടം . ഇപ്പോൾ ഒരു പലചരക്കുകടയും തുടങ്ങി ഇരിക്കുകയാണ് . അപ്പോളാണ് ഇനിയും കടൽ കടക്കാനുള്ള പൂതി .
രണ്ടുതവണ ദുബായിൽ ഞാൻ കൊണ്ടുവന്നു . നിന്നില്ല . എന്റെ മൂത്ത അളിയൻ സൗദിയിലാണ് . പുള്ളിക്കാരൻ ഒരു തവണയും സൗദിയിലേക്ക് കൊണ്ടുപോയി മൂന്നാം മാസം തിരിച്ചെത്തി. എന്താ ചെയ്യാ . ഇനിയും അവസാന മായി ഒരു വിസ കൂടി കൊടുത്തുനോക്കാം രക്ഷപ്പെടട്ടെ . ഞാൻ ആലോചിച്ചു കൊണ്ട് ചായ കുടിച്ചു തീർത്തു .
വൈകുന്നേരം പുറത്തേക്കിറങ്ങി ഇഖ്ബാലും വിനുവും മറ്റു സുഹൃത്തുക്കള് മായും കുറെ സംസാരിച്ചിരുന്നു . രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തി . കുട്ടികളെല്ലാം ഭക്ഷണം കഴിച്ചു കിടന്നിരുന്നു . ഞങ്ങൾ മുതിർന്നവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു . ഞാൻ മുറ്റത്തേക്കിറങ്ങി അല്പം അകലേക്ക് മാറി നിന്നു കൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി . കുറച്ചു സമയത്തിന് ശേഷം എന്റെ റൂമിലേക്ക് ചെന്ന് ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു മുഖം കഴുകി വന്നു എന്റെ ലൈലയുടെ വരവിനായി കാത്തിരുന്നുകൊണ്ട്ബെഡിൽ കയറി കിടന്നു .
രാവേറെ വൈകി ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് ലൈലയുടെ വീട്ടിൽ പോകുവാൻ ഞങ്ങൾ തയ്യാറായി . വൈകീട്ട് നാലുമണിയോടെ ഞങ്ങൾ ലൈലയുടെ വീട്ടിലേക്കു തിരിച്ചു . അവിടെ ചെന്നെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിരുന്നു . ഉപ്പയും ഉമ്മയും മൂത്തഅളിയന്റെ ഭാര്യ യും . രണ്ടാമത്തെ അളിയനും ഭാര്യയും ഞങ്ങളും ആണുള്ളത് . മൂത്ത അളിയൻ ഗൾഫിലാണ് . രണ്ടാമത്തെ അളിയനും ഗൾഫിൽ തന്നെ . അവന്റെ പേര് അൻവർ . ഭാര്യയുടെ പേര് റജീന.