ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ
Sukhla lepanam Oru American proposal bY Kichu Blore
രേണൂ…രേണൂ,.. തൊണ്ട പൊട്ടുമാറുച്ചത്തിൽ ഫോൺ താത്തുവെച്ചിട്ടു അമ്മ വിളിച്ചു കൂവി. ചില നേരത്തു എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്കു വെപ്രാളത്തിന്റെ സൂക്കേട് ഉണ്ടന്ന് ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും അമ്മ ഒത്തിരി ഉത്‌കണ്ഠ പെടുന്നത് കാണാം അതു കൊണ്ടു വല്യ വേവലാതി പെടാതെ ” എന്താ അമ്മാ” ഞാൻ വിളികേട്ടു. “അവര് വിളിച്ചു; അവരു വരുന്നെന്നു! ” വെപ്രാളവും സന്തോഷവുംഅടക്കാനാവാതെ അമ്മ വിറച്ചു.
മുഖത്ത് നിറയെ ഷേവിങ് ക്രീമുമായു അച്ചൻ ഓടിവന്നു ഇനി ആംബുലൻസ് എങ്ങാനും വിളിക്കണോ അമ്മ ബോധം കേട്ടാൽ എന്ന് നോക്കാൻ.” ആ കല്യാണ ബ്രോക്കറാണ് വിളിച്ചെ ആ എംസിഎ കാരൻ പയ്യൻ, യുഎസ് സെറ്റിൽഡ്.. അവർക്കു ഇവളുടെ പ്രൊഫൈൽ പിടിച്ചു എന്ന് നാളെ അവർ ഇവളെ നേരിട്ട് കാണാൻ വരുന്നെന്നു ” ഒറ്റ ശ്വാസത്തിൽ അമ്മ ഇത്രയും പറഞ്ഞു നിർത്തി.
ഓ ദൈവമേ വീണ്ടും.. വേണ്ടായിരുന്നു എനിക്കിതു മതിയായി ഒരു മിഡിൽ ക്‌ളാസ് ഫാമിലി ആയതു കൊണ്ടാവാം ഒരു ധനിക കുടുംബത്തു നിന്നും കല്യാണാലോചന വന്നപ്പോൾ അമ്മ ഇത്രെം ആവേശ ഭരിതയായതു. അല്ലേലും വിവാഹ കമ്പോളത്തിൽ യുഎസ് കാരനും എഞ്ചിനീയർക്കും ഡോക്ടർക്കും ഒക്കെ ഭയങ്കര ഡിമാന്റ് ആണല്ലോ.
എന്തൊക്കെ പറഞ്ഞാലും അവരുടെ വരവ് പ്രമാണിച്ചു അടുക്കി പെറുക്കും വൃത്തിയാക്കലും അമ്മ തുടങ്ങി കഴിഞ്ഞു പപ്പയോ തോളത്തു കിടന്ന തോർത്തിൽ മുഖത്തെ ഷേവിങ്ങ് ക്രീം തുടച്ചു കളഞ്ഞിട്ടു നാളെ അമേരിക്കക്കാരെ സല്കരിക്കാൻ വേണ്ട വിഭവങ്ങൾക്കുള്ള സാധനങ്ങൾടെ ലിസ്റ്റ് ചോദിച്ചു അമ്മയുടെ പുറകെ കൂടി. പപ്പയുടെ മുഖത്തെ അല്പം നീണ്ട രോമങ്ങളുടെ ആയുസൽപം കൂടെ അമേരിക്കക്കാരൻ കൂട്ടികൊടുത്തു.