” പബ്‌ഭ …. അശ്രീകരം…!
പേടിച്ചു പോയി ജാനു,
ആദ്യമായിട്ടാണ് നമ്പൂതിരിയെ ഇത്രയും ദേഷ്യത്തിൽ കാണുന്നത്. കയ്യിലിരുന്ന ചൂല് നിലത്തിട്ടു അകത്തേക്കോടി അവൾ. പുറത്തു ശബ്ദം കേട്ടാണ് വിഷ്ണു ഉണർന്നത്, കട്ടിലിന്റെ അടുത്തുള്ള ജനലിലൂടെ ജാനുവിനെ ചീത്തപറയുന്ന അച്ഛനെയാണ് അവൻ കണ്ടത്.
” ശെടാ … അപ്പൊ ഇന്നും കാര്യം അവതരിപ്പിക്കാൻ പറ്റില്ല… അച്ഛന്റെ മൂട് ശരിയല്ല. മൈര് ഈ പെണ്ണ് കാരണം ഇന്നും എന്റെ കാര്യം മുടങ്ങുമല്ലോ “
ജാനുവിനോടുള്ള ദേഷ്യം വാക്കുകളിൽ പ്രകടിപ്പിച്ചുകൊണ്ട് ഹരി തന്റെ കിടക്കയിൽ നിന്നും എഴുന്നേറ്റു.ടേബിളിൽ ഇരിക്കുന്ന ചൂടാറിയ കാപ്പി അവനെടുത്തു കുടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കോണിപ്പടിയിറങ്ങി താഴെയെത്തുമ്പോൾ ഉമ്മറത്തു ചാരുകസേരയിൽ കിടന്നു പത്രം വായിക്കുകയായിരുന്നു കദംബൻ നമ്പൂതിരി.
” ഹും… എന്താ തന്റെ ഉദ്ദേശ്യം, പഠിപ്പു തുടരണം എന്നാണല്ലോ അമ്മ പറഞ്ഞെ” ? പ്രതീക്ഷികാതെയുള്ള നമ്പൂതിരിയുടെ ചോദ്യത്തിന് മുന്നിൽ വിഷ്ണുവോന്നുപതറി.
” ന്താ …..! ചോദിച്ച കെട്ടില്ല്യാന്നുണ്ടോ “? അദ്ദേഹം ആവർത്തിച്ചു
അപ്പൊ അമ്മ കാര്യം അവതരിപ്പിച്ചു. വിഷ്ണു മനസ്സിൽ കരുതി
” അച്ഛാ അത് വെറും MBBS കൊണ്ട് ഇന്നത്തെകാലത്തു ഒന്നും നടക്കില്ല, ഒരു MD എങ്കിലും ഇല്ലാത്ത ഡോക്ടര്മാര് ഇന്ന് കുറവാ, അതോണ്ടാ ഞാനും……” അത്രയും പറഞ്ഞു വിഷ്ണുനിർത്തി
” അപ്പൊ താൻ, ഇനീം ഇല്ലത്തുണ്ടാവില്ലനാർത്ഥം…… അല്ല ഇതിപ്പോ എത്ര കൊല്ലം എടുക്കും ഇതുംകൂടി തീരാൻ ഹും ?”
” ഇനി മൂന്നുകൊല്ലംകൂടിയേ എടുക്കൂ “
” ഹും ….! “