ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1

Posted by

നീ പോയി ജോലി ചെയ്യാൻ നോക്കിക്കേ.”

അതും പറഞ്ഞിട്ടു ചേച്ചി ക്യാബിനിലേക് പോയി ഇരുന്നു ജോലി തുടങ്ങി..
പല ചിന്തകൾ എന്റെ മനസിലൂടെ പാഞ്ഞു നടന്നു.
അന്ന് പിന്നെജോലി ചെയ്യാൻ ഉള്ള മൂഡിൽ ഒന്നും അല്ലാരുന്നു ഞാൻ.
എങ്ങനെ ഒക്കെയോ വൈകുന്നേരം ആക്കി എന്ന് പറയാം.

സാധാരണ ഷൈനി ചേച്ചി എന്നെ ഫ്ലാറ്റിന്റെ അടുത്ത ഡ്രോപ്പ് ചെയ്യാറാണു പതിവ്.
ചേച്ചിക്ക് ഒരു ഐടെൻ കാർ ഉണ്ട്. അതിൽ ആണ് ഓഫീസിലേക്കു വരുന്നതും പോകുന്നതും.

ഞാൻ നേരത്തെ പോയി കാറിൽ കേറി ഇരുന്നു.ചേച്ചി കൂട്ടുകാരികളോട് ഒക്കെ എന്തൊക്കയോ പറഞ്ഞിട്ടു കാറിന്റെ അടുത്തേക്കു വരുന്നുണ്ടാരുന്നു..
കുറേ നേരം നോക്കിയിരുന്നിട്ടും ചേച്ചിയെ കാണാഞ്ഞപ്പോൾ ഞാൻപുറത്തിറങ്ങി നോക്കി.

തോമസ് സാറും ചേച്ചിയും കൂടി മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു..

അയാൾ എന്താകും ചേച്ചിയോട് പറയുന്നത്.ഞാൻ ആകാംഷയും ടെൻഷനും കൊണ്ട് അവരെ തന്നെ നോക്കി നിന്നു.
കാര്യം പറയുന്നതിന്റെ ഇടയിൽ അവർ എന്നെയും നോക്കി എന്തൊക്കെയോ പറഞ്ഞ പോലെ തോന്നി.
ചിലപ്പോൾ ടെൻഷൻ കൊണ്ട് വെറുതെ തോന്നിയത് ആകും ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു..
എന്താ അങ്ങേരു പറഞ്ഞെ?
കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“ഓ അത് ഒന്നുമില്ലടി നാളെ ഒരു സ്രാവിനെ കാണാൻ പോകുന്ന കാര്യം പറഞ്ഞതാ”

സ്രാവോ. . ?? എന്ത് സ്രാവ് .. ??

“പൊട്ടിക്കാളി നാളെ ഒരു മീറ്റിംങ് ഉണ്ടെന്നു.”
“ഏതോ ഒരു കാശുകാരന്റെ അപ്പോയ്ന്റ്മെന്റ് ആണ്, തോമസ് സാറിനു അത്യാവശ്യമായി വേറെ എവിടയോ പോകാൻ ഉള്ളതുകൊണ്ടു എന്നോട് പോയി അറ്റൻഡ് ചെയ്യാൻ…”

“എനിക്ക് ആണേലു ഈ മാസത്തെ ടാർഗറ്റ് ഒന്നും ആയിട്ടും ഇല്ലാ.ഇത് എന്തായാലും ഭാഗ്യമായി ..”

“നിനക്കു പിന്നെ ടാർഗറ്റ് ഒന്നും ഇല്ലാലോ..
ഹഹ”

ഒന്ന് പോ ചേച്ചി ഞാൻ ആകെ പേടിച്ചു ഇരിപ്പാരുന്നു.എന്നെക്കുറിച്ചു എന്തേലുമാകും അങ്ങേരു പറഞ്ഞത് വിചാരിച്ചിട്ട്.

അപ്പോഴേക്കും ഷൈനി കാർ എടുത്തു മെയിൻ റോഡിൽ എത്തിയിരുന്നു. വൈകുന്നേരമായതോടെ നല്ല തെരക്കുണ്ട്. കാർ പതുക്കെ കലൂർ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പിന്നെയും ചോതിച്ചു …

ചേച്ചി അയാൾ എന്നെ ചൂണ്ടിക്കാണിച്ചിട്ടു എന്തോ പറഞ്ഞല്ലോ…?

“ആഹാ നീ അപ്പൊ എല്ലാം നോക്കി നിൽക്കാരുന്നു അല്ലെ…നിന്നെക്കൂടി കൂട്ടിക്കോളാൻ നാളത്തെ മീറ്റിംഗിനു.”
“ഞാൻ നിന്റെ കൂട്ടുകാരി അല്ലെ …,എല്ലാം ഒക്കെ നിന്നേം കൂടി പഠിപ്പിച്ചാൽ എന്താന്നു..”
പിന്നെ ആ കാര്യത്തിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല..
ഞാൻ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആരുന്നു.ഫ്ലാറ്റ് എത്തിയതും ഇറങ്ങിയതുമൊക്കെ എന്തോ യാന്ത്രികം പോലെ നടന്നു.
രാവിലെ ഒരു 8.30 ആയപ്പോൾ ചേച്ചിയുടെ കോൾ വന്നു.

“ഡി നീ ഓഫീസിലേക്ക് പോകണ്ട ഒരു 9 ആകുമ്പോഴേക്കും ഒരുങ്ങി താഴേക്കു ഇറങ്ങി നിന്നാൽ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം”

ചേച്ചി അപ്പൊ സീരിയസ് ആയിട്ടു പറഞ്ഞതാണോ ഇന്നലെ.?

“ഹാ നിന്നേം കൂട്ടികൊണ്ടു പോകാനാ തോമസ് സർ പറഞ്ഞത്..”

ശെരി ചേച്ചി.
അങ്ങേ തലക്കൽ ഫോൺ കട്ടായി

Leave a Reply

Your email address will not be published. Required fields are marked *