
“പ്രഭോ..ഞാന്‍ ആരെയും കൊല്ലാതെ പ്രതികാരം ചെയ്താലോ….” കല്യാണി പ്രത്യാശയോടെ യമരാജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അതെങ്ങനെ? നീ എന്താണ് ചെയ്യാന്‍ പോകുന്നത്..”
“അത് കല്യാണിയുടെ മാര്‍ഗ്ഗം..അങ്ങ് എനിക്ക് അനുമതി നല്‍കുമോ ഇല്ലയോ…” പക ഉള്ളില്‍ ജ്വലിച്ച കല്യാണി ചുവന്ന മുഖത്തോടെ ചോദിച്ചു.
യമന്‍ പുഞ്ചിരിച്ചു.
“അനുവദിച്ചിരിക്കുന്നു..പക്ഷെ നീ ഉടമ്പടി തെറ്റിച്ചാല്‍..ആയിരം വര്‍ഷങ്ങള്‍ നിന്റെ ആത്മാവ് തീപ്പൊയ്കയില്‍ കിടന്നുരുകും..മരണമില്ലാത്ത പീഡ ആയിരിക്കും അത്..ഓര്‍മ്മ ഉണ്ടായിരിക്കണം..നീ ഒരു ജീവനെടുക്കാന്‍ നിനച്ചാല്‍, ആ നിമിഷം ഞാനത് അറിയും..ആ നിമിഷം തന്നെ നീ തീപ്പൊയ്കയില്‍ വീഴുകയും ചെയ്യും” യമന്‍ തന്റെ ആജ്ഞ ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അവളെ അറിയിച്ചു.
“ഇല്ല പ്രഭോ..എനിക്ക് അത് ഓര്‍മ്മ ഉണ്ടാകും..ഞാന്‍ ഒരിക്കലും ഒരു ജീവനും ഹനിക്കില്ല..ഇത് സത്യം സത്യം സത്യം….” കല്യാണി യമന്റെ മുന്‍പാകെ സാഷ്ടാംഗം വീണു.
“ഉം..എങ്കില്‍ നീ പൊയ്ക്കോളൂ…നിനക്ക് നാം ഒരു വര്‍ഷം ഭൂമിയില്‍ ജീവിക്കാന്‍ അനുമതി തന്നിരിക്കുന്നു….”
“ഭവാന്..അടിയന് അടിയന്റെ പ്രതികാരംചെയ്ത് തീരുന്ന നാള് വരെ ഭൂമിയില്‍ ജീവിക്കാന്‍ കൃപ തോന്നി അനുവദിക്കണം..” കല്യാണി കിടന്നുകൊണ്ട് അപേക്ഷിച്ചു.
യമന്‍ ആലോചനാനിമഗ്നനായി; അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടി.