ഞാനും വിട്ടുകൊടുത്തില്ല.കണ്ടാൽ എത്ര പറയും…
ഒരു ഇരുപത്തിയഞ്ചു
അയ്യടാ…അത്രയുമൊന്നുമില്ല ഞാൻ പറഞ്ഞു
പിന്നെ പതിനെട്ടു കഴിഞ്ഞു….
അപ്പോൾ എന്നേക്കാൾ വളരെ വളരെ ചെറുപ്പം..ബിന്ദു പറഞ്ഞു.
അപ്പോൾ ഞാൻ ചേച്ചിയെന്നു വിളിക്കണമല്ലോ ഇല്ലേ…
ദേ ആൽബി എന്നെ ചേച്ചിയെന്നു വിളിക്കുന്നതെ ഇഷ്ടമല്ല…ബിന്ദു എന്ന് വിളിച്ചോളൂ..പേര് വിളിച്ചെന്നു കരുതി റെസ്‌പെക്ട് ഒന്ന് പോകുകയില്ല…
ഓ..ഉത്തരവ്…ബിന്ദു മഹാറാണി….ഞാൻ ചിരിച്ചു…
നീ നീട്ടിപ്പരത്താതെ കാര്യത്തിലോട്ടു വാ ആൽബി…വീടെത്താറായി…ആനി പറഞ്ഞു..
ഒന്ന് ക്ഷമിക്ക് ഡോക്ടറെ…ഇതിന്റെ രസച്ചരട് പൊട്ടിക്കല്ലേ….
ഞാൻ പാർസൽ വാങ്ങിയ ഭക്ഷണപൊതിയെടുത്ത് നല്ല വിശപ്പു എന്ന് പറഞ്ഞു.അപ്പോൾ ബിന്ദുവും ബാഗ് തുറന്നു ഭക്ഷണപൊതിയെടുത്തു…ഇത് ഹോം മേഡ് ആണ്..അമ്മയും ചേച്ചിയും കൂടി ഉണ്ടാക്കിയതാണ്.
അപ്പോൾ ബിന്ദു കൂക് ചെയ്യില്ലേ…
ഓ എനിക്ക് ഇവിടെ വരുമ്പോഴേ ഈ ആഹാരം ഉള്ളൂ..ഇല്ലെങ്കിൽ വല്ല പിസ്സയോ ബർഗർ ആവും തീറ്റ..
എനിക്കും..പക്ഷെ അമ്മച്ചിക്ക് ഇന്ന് ഒന്നും ഉണ്ടാക്കി തരാൻ സമയം കിട്ടിയില്ല.അപ്പച്ചന് സുഖമില്ലാതെ കിടപ്പാണ്.അവിടുത്തെ മഞ്ഞപ്പരിപ്പും ചോറും കഴിച്ചു മടുത്ത ഞാൻ വീട്ടിൽ വരുമ്പോഴാണ് വായിക്കു രുചിയായി എന്തെങ്കിലും കഴിക്കുന്നത്.ഞങ്ങൾ രണ്ടും മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിച്ചു.ബിന്ദു കൊണ്ടുവന്ന ചീരത്തോരനും കറികളും എനിക്കിഷ്ടപ്പെട്ടു.നല്ല വളരെ അടുത്തറിയുന്ന സുഹൃത്തുക്കളെ പോലെയായി ഞങ്ങൾ.അപ്പോൾ അനന്തകൃഷ്ണൻ മുകളിലത്തെ ബെഡിൽ കിടന്നുറങ്ങാനുള്ള തയാറെടുപ്പിലായി. ഗരീബ് രതിലെ ആ എ.സി കമ്പാർട്ട്മെന്റിൽ തണുപ്പരിച്ചു കയറാൻ തുടങ്ങി.ഒരു കമ്പിളിയും തലയിണയും ബിന്ദു സർവീസ് സ്റ്റാഫിൽ നിന്നും വാങ്ങുന്നത് കണ്ട ഞാനും ഒന്ന് കരസ്ഥമാക്കി.പക്ഷെ എവിടെ കിടക്കും എന്ന് ഞങ്ങൾ രണ്ടുപേരും ചിന്തിച്ചില്ല.
ആൽബി ഒറ്റക്കാണോ ബാന്ഗ്ലൂരിൽ താമസം?
അല്ല..ഹോസ്റ്റലിലാണ്..
ബിന്ദുവോ?അങ്ങനെ വിളിക്കാൻ പറഞ്ഞത് കൊണ്ടാണ് വയസ്സിനു മൂത്തതാണെങ്കിലും ഞാൻ അങ്ങനെ വിളിച്ചത്
ഒറ്റക്കാണ്….
അതെയോ ഒറ്റക്ക് ബോർ അടിക്കില്ലേ…