Ente Ormakal – 24

Posted by

“മണി…മണിയന്‍…” ഞാന്‍ പറഞ്ഞു.

“മണിക്കുട്ടന്‍…” വശ്യമായി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ വീണ്ടും ചിരിച്ചു.

“ഞാന്‍ ശ്രീദേവി..അറിയ്വോ എന്നെ…”

“ഉം”

“എങ്ങനെ?”

“അമ്പലത്തില്‍ വച്ച് ഇതെന്നെ നോക്കിയപ്പോള്‍ ഞാന്‍ എന്റെ കൂടെ വന്ന ആളോട് ചോദിച്ചു…അയാളാ പറഞ്ഞത്..”

അവളുടെ മുഖത്ത് ചെറിയ ഭീതി നിഴലിക്കുന്നത് ഞാന്‍ കണ്ടു.

“ആരാ അയാള്‍..എന്തിനാ അങ്ങനെ ചോദിച്ചത്?” അവള്‍ ചോദിച്ചു.

“ഇത് അയാളെ അറിയില്ല..പേടിക്കണ്ട..അയാള്‍ ആരോടും അതൊന്നും പറയില്ല..”

“എന്നെ അയാള്‍ അറിയുമോ…”

“അറിയും..തിരുമേനിയുടെ വേളി അല്ലെ….”

ശ്രീദേവി മുഖം വീര്‍പ്പിച്ച് എന്റെ കണ്ണിലേക്ക് നോക്കി. ഞാന്‍ എല്ലാം അറിഞ്ഞിരിക്കുന്നു എന്നത് അവള്‍ക്ക് ഭയം ഉണ്ടാക്കി എന്നെനിക്ക് മനസിലായി. അവള്‍ തിരിഞ്ഞു തൂണില്‍ ചാരി നിന്നു. പനങ്കുല പോലെയുള്ള അവളുടെ മുടി പിന്‍ഭാഗം മൊത്തത്തില്‍ മറച്ചിരുന്നു.

“ഇത് പേടിക്കണ്ട..ഞാന്‍ ഇങ്ങോട്ട് വന്നത് അയാള്‍ക്കറിയില്ല..ഒരാള്‍ക്കും…” ഞാന്‍ അവളുടെ പിന്‍ഭാഗത്തിന്റെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് പറഞ്ഞു. ശ്രീദേവി തിരിഞ്ഞെന്നെ നോക്കി. അവളുടെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.

“കൂട്ടിലടച്ച കിളിയാണ് ഞാന്‍..ചെറിയ ഒരു തീപ്പൊരി മതി എന്റെ ജീവിതം ഇല്ലാതാകാന്‍…” അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“എനിക്കറിയാം..എന്നെ വിശ്വസിക്കാം…ഇതിന് ദോഷം പറ്റുന്ന ഒന്നും ഞാന്‍ ചെയ്യില്ല…ഒരിക്കലും..തലപോയാലും….” അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. മുല്ലമൊട്ടു വിരിഞ്ഞു വരുന്നതുപോലെയുള്ള പാല്‍പ്പുഞ്ചിരി.

“പിന്നേയ്..എന്റെ പേര് ഇത് എന്നല്ല..ശ്രീദേവീന്നാ..അങ്ങനെ വിളിച്ചാ മതീട്ടോ”

നാണം കലര്‍ന്ന ചിരിയോടെ അവള്‍ പറഞ്ഞു. ഞാനും പുഞ്ചിരിച്ചു.

“പറയൂ..എന്തിനാ എന്റെ പിന്നാലെ വന്നത്..” എന്റെ കണ്ണിലേക്ക് നോക്കി അവള്‍ ചോദിച്ചു.

“ഞാന്‍ വന്നതല്ലല്ലോ..എന്നെ കൊണ്ടുവന്നതല്ലേ…..ഈ കണ്ണുകള്‍….” ആ തിളങ്ങുന്ന നെത്രങ്ങളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു. അവളുടെ മിഴികള്‍ പിടഞ്ഞു. ആ ചുണ്ടിന്റെ ശോണിമ അനുനിമിഷം വര്‍ദ്ധിക്കുന്നതായി എനിക്ക് തോന്നി.

“ഞാന്‍..ഞാനീ മുഖം കണ്ടിട്ടുണ്ട്…”

അത് പറയുമ്പോള്‍ അവളുടെ മുഖം തുടുത്തിരുന്നു. അത്യാകര്‍ഷകമായ ഒരു ഗൌരവം അതില്‍ നിഴലിച്ചു. ശ്രീദേവി മെല്ലെ എന്റെ സമീപത്തേക്ക് ചുവടുകള്‍ വച്ച് എന്റെ തൊട്ടു മുന്‍പിലെത്തി അവള്‍ നിന്നു. മൃദുവായ ആ വിരലുകള്‍ എന്റെ കവിളുകളില്‍ പതിഞ്ഞു.

“കഴിഞ്ഞ ജന്മത്തിലാകാം…എനിക്കുറപ്പാണ്..ആ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ച ഈ മുഖം….ഇത് ആകസ്മികമല്ല…” അവളുടെ വിരലുകള്‍ എന്റെ കവിളുകളിലൂടെ താഴേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *