അവര്‍ പോയതിന് ശേഷം അവള്‍ ഉമ്മയുടെ കൂടെ പോയിരുന്ന് സംസാരിച്ചു … അപ്പോഴേക്കും ഉമ്മയുടെ അനിയത്തി അങ്ങോട്ട് വന്നു ….
” സിനു മോളെ എപ്പോ വന്നു …..???
” കുറച്ച് നേരമായി ….. !!!
” നീ ആകെ മാറി സുഖല്ലെ അനക്ക് ….??
” ഉം …!!!
” എന്നാ ഇങ്ങള് വീട്ടില്‍ പൊയ്ക്കൊളു ഇവിടെ ഞാന്‍ നിന്നോളാം ….!!
” ഞാനും കൂടി നിക്കാം …!!!
” വേണ്ട വാർഡിൽ ഒരാളെ പറ്റൂ …. നാളെ വന്നാല്‍ മതി … ആ ചെറുക്കന്റെ സ്കൂള്‍ കളയണ്ട …..!!!!
കുറച്ച് നേരം കൂടി അവിടെ ഇരുന്ന് അവര്‍ പോകാന്‍ ഇറങ്ങി .. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആണ് മഴ പെയ്യുന്നത് അറിഞ്ഞത് ….. നല്ല കലക്കൻ മഴ ഇന്നത്തെ രാത്രി കുളമായതിന്റെ സങ്കടം അവളുടെ മുഖത്ത് ഉണ്ടായിരുന്നു …. ഒട്ടോ കാത്ത് നിന്ന് കുറെ നേരം…. പിന്നെ ബസിനു തന്നെ പോകാം എന്ന് ഉപ്പ പറഞ്ഞു ….. അടുത്ത ബസില്‍ അവര്‍ കയറി ഇരുപത് മിനിറ്റ് പോയാല്‍ മതി …. സിനുവും അനിയനും കൂടി മുന്നിലാണ് കയറിയത് ഉപ്പ പിന്നിലും .,,, വൈകുന്നേരം ആയതിനാല്‍ തിരക്ക് ഉണ്ടായിരുന്നു ബസില്‍ ….
സിനു ഒരുവിധം കയറി പറ്റി പോതുവെ സ്ത്രീകള്‍ കുറവായിരുന്നു അനിയനെ മുന്നില്‍ നിര്‍ത്തി അവള്‍ പിടിച്ചു നിന്നു …. പിന്നില്‍ നിന്ന് തോണ്ടലും തട്ടലും ആയപ്പോള്‍ അവള്‍ തിരിഞ്ഞു ഉപ്പയെ നോക്കി തന്നെ നോക്കി നില്‍ക്കുന്ന ഉപ്പയെ കണ്ടപ്പോള്‍ തെല്ല് ആശ്വാസം തോന്നി ……. കുറച്ച് കൂടി മുന്നിലെക്ക് കയറി നിന്ന് അവള്‍ കൈ പണിയിൽ നിന്നും രക്ഷപ്പെട്ടു ……ബസ്സ് ഇറങ്ങി അവര്‍ കുറച്ച് നേരം അവിടെ നിന്നു മഴ മാറിയതും അടുത്തുള്ള ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം വാങ്ങി വീട്ടിലേക്ക് നടന്നു ….
” എന്താ ഉപ്പാ കോലം ഇങ്ങനെ …..???
” ഞാന്‍ എന്നും ഇങ്ങനെ അല്ലേ …..!!!
” ഇങ്ങനെ ഒന്നും അല്ല ഇത് പട്ടിണി കിടക്കുന്ന പോലെ ഉണ്ട് …..!!!!
” അങ്ങനെയൊക്കെ തന്നെ ആണ് …..!!!
” അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് പറയാമായിരുന്നില്ലെ ……!!!!!
” എന്തിനാണ് നിന്നെയും കൂടി വെറുതെ …..!!!
” ഇപ്പോ എത്ര കടമുണ്ട് …..????
” കടം അത്ര ഇല്ല പണിക്ക് പോകാന്‍ കഴിയാത്ത വിഷമം മാത്രമേ ഉള്ളൂ …..!!!!
തനിക്ക് ഉപ്പ പോകുമ്പോള്‍ തന്ന കാശ് എടുത്ത് അവള്‍ കൊടുത്തു
” ഇത് വേണ്ട മോളെ …..!!!
” വെച്ചോ പ്രശ്നമില്ല ……
” മോള്ക്ക് സുഖമല്ലെ അവിടെ …..???
” ഉം….. ഉപ്പ നാളെ പോയി മുടിയൊക്കെ വെട്ടിക്കണം ….!!!
” ആ ശരി ….!!!
” ഉമ്മാക്ക് എപ്പോള്‍ ആണ് കൂടിയത് …???