അവിടെ വച്ചാണ് ഞാൻ ഇവരെയൊക്കെ പരിചയപ്പെടുന്നത്. ശോഭയേച്ചി എന്റെ തൊട്ടടുത്ത സീറ്റിൽ ആണ് ഇരിക്കുന്നത്. ചേച്ചി govt കോർട്ടേഴ്സിൽ ആയിരുന്നു താമസിച്ചിരുന്നത് ഒരു പാവം എറണാകുളംകാരി , പിന്നെ എപ്പളും എല്ലാരോടു തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഇക്ക പിന്നെ ഭാസ്കരൻ സർ ഞങ്ങളുടെ ചീഫ് അങ്ങനെ കുറെ പേര്, ഞാൻ പക്ഷെ ആരോട് അങ്ങനൊന്നും അധിക സംസാരിക്കില്ലായിരുന്നു. ഞാൻ എന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി ജീവിച്ച ദിവസങ്ങൾ. ആ ലോകത്തുനിന്നും എന്നെ പുറത്തു കൊണ്ടുവന്നത് ശോഭയേച്ചിയും ഇക്കയും കൂടിയാണ്. ഒരു സൈറ്റ് വിസിറ്റിനു വേണ്ടി ഒരിക്കൽ ഞാനും , ശോഭയേച്ചിയും ഇക്കയും കൂടി പോയ ദിവസം. പോകുന്ന വഴി മുഴുവൻ അവർ രണ്ടാളും എനോട് തന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
” അല്ല മോളെ , അനക്കെന്ത ഈ പ്രായത്തിൽ ഇത്രക്ക് സങ്കടം , അല്ലടോ ഞങ്ങളക്ക അനക്ക് മനുഷ്യരായിട്ടു തോന്നണില്ല ” ഇക്കയാണ് ആദ്യം ചോദിച്ചത്
” ഹേയ് , വേണ്ട ഇക്ക അവൾക്കു ഇഷ്ടമില്ലങ്കി നിര്ബന്ധിക്കണ്ട ” ശോഭയേച്ചി തുടർന്ന്
” അങ്ങനല്ലലോ , നമ്മളൊക്കെ ഒരു ഫാമിലിയല്ലേ ശോഭയേച്ചി, അല്ല നിങ്ങ പറ ” ഇക്ക വിടാനുള്ള ഭാവമില്ലാരുന്നു
” മോളെ , നിന്ടെ ചേച്ചിയാവാനുള്ള പ്രായമുണ്ട് എനിക്ക്, അങ്ങനെ തന്നെ വിചാരിച്ചാൽ മതി. ഓഫീസിൽ ചരുവിന്റെ ബിഹേവിയർ വളരെ മോശമാണ് ചാരൂ. ഇത് മാറ്റണം അല്ലെങ്കി സർവീസ് ബുക്കിൽ റെഡ് മാർക്ക് വീഴും , ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ ചരുവിനു” ചേച്ചി ഒന്ന് ശബ്ദമുയർത്തി ചോദിച്ചു
” സോറി ചേച്ചി , ഞാൻ,,,, ഞാൻ ” എനിക്കൊന്നും പറയാൻ തോന്നിയില്ല
ഉച്ചയായപ്പോഴേക്കും ഞങ്ങളുടെ ജോലി കഴ്ഞ്ഞു , തിരിച്ചു പോവാൻ തുടങ്ങിയ എന്നെ ചേച്ചി തടഞ്ഞു
” അല്ല നീ എങ്ങോട്ടാ “
” ഓഫീസിലേക്ക് ” ഞാൻ പറഞ്ഞു
” ഇനി ഓഫീസിലേക്ക് പോകണോ, ഏതായാലും നമ്മൾ ഇവിടെ വരെ വന്നതല്ലേ ഇനി എന്റെ കോർട്ടേഴ്സിൽ പോകാം ” എന്താ ഇക്ക. ശോഭയേച്ചി ചോദിച്ചു
” ഇങ്ങക്ക് എങ്ങട്ടാ പോണ്ടെന്നു പറഞ്ഞാ മതി ഞാ എത്തിച്ചേക്കാം “
” എന്ന നേരെ എന്റെ കോർട്ടേഴ്സിലേക്ക് പോകാം. ഇക്ക “
അങ്ങനെ വണ്ടി ചേച്ചിയുടെ കോര്ട്ടെഴ്സിൽ എത്തി. ഇക്കയോട് യാത്ര പറഞ്ഞു ഞങ്ങൾ രണ്ടാളും ശോഭയേച്ചിയുടെ കോർട്ടേഴ്സിലേക്ക് കയറി.
തുടരും……