നിമ്മി :ഓഹ് ഞാൻ മോൾക്ക് ഒരു ആരോറൂട്ട് ബിസ്കറ്റ് വാങ്ങിക്കണം എന്ന് നാട്ടിൽ നിന്നും പോരുംമ്പോൾ കരുതിയിരുന്നു നേരം വൈകിയതു കാരണം എയർപോർട്ടിൽ നിന്നും മേടിക്കാം എന്ന് കരുതി പിന്നെ അതിനെ പറ്റി മറന്നു ഇവിടെ എത്തിയപോളാണ് വീണ്ടും ഓർമ്മ വന്നത് അത് കൊണ്ട് ഇനി മറക്കണ്ട എന്ന് കരുതി വേഗം പോയി വാങ്ങിച്ചതാ മാഷെ ഞാൻ പറഞ്ഞു എന്നാ വാ നമുക്ക് പോകാം. അല്ല ഇക്കാ ഇനി എവിടെയാണ് ജിദ്ദയ്കുള്ള ഫ്ലൈറ്റ് ബോർഡിംഗ് കൗണ്ടർ എന്ന് നിങ്ങൾക്ക് അറിയുമൊ ഞാൻ: ഇല്ലാ വാ നമുക്ക് നോക്കാം. കുറച്ച് ടെർമ്മിനലിന്റെ ഉള്ളിലൂടെ നടക്കണം എന്ന് എന്റെ ഫ്രണ്ട് പറഞ്ഞിരുന്നു ഇക്കാ വിളിക്കുന്നത് കൊണ്ട് ദേശ്യമൊന്നും ഇല്ലല്ലൊ ഫായിസിന്ന് ഞാൻ ഒന്ന് ചിരിച്ചു ഹ ഹഹാാ നിമ്മികുട്ടിക്ക് എന്ത് വേണമെങ്കിലും വിളിച്ചോളു അവൾ എനിക് വല്ല്യ ഇഷ്ടാ ഇക്കാന്ന് വിളിക്കാൻ എന്റെ കുട്ടുകാരി മുബീന അവൾ അവളുടെ ബർത്താവിനെ എന്റെ ഇക്കാ അങ്ങനെയാണ് എന്റെ ഇക്ക ഇങ്ങനെയാണന്നൊക്കെ പറയുംബോൾ ഞാനും അഗ്രഹിക്കലുണ്ട് ഇതുപോലെ വിളിക്കാൻ ഞാൻ അവളോട് ചോദിച്ചു തനിക്ക് ലേശം കിറുക്കുണ്ടൊ അവൾ പൊട്ടിചിരിച്ച് കൊണ്ട് പറഞ്ഞു ഇത് എന്നോട് എന്റെ കൂട്ടുകാരികൾ ഒക്കെ ചോദിക്കുന്ന ചോദ്യമാണ്. ഞങ്ങൾ വീണ്ടും സൈൻ ബോർഡുകൾ നോക്കി ഞങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി ആ കാലത്ത് കുറച്ചകലെ ആയിരുന്നു ഇന്റർനാഷ്ണൽ ടർമ്മിനൽ ഡിപാർച്ചർ ഇപ്പോൾ മുംബൈ എയർപ്പോർട്ടിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു ലോകത്തിലെ മുൻ നിരകളിലുള്ള ഒന്നാംകിട എയർപ്പോർട്ടുകളിൽ ഒന്നായി മാറിയിരിക്കുന്നു മുംബൈ ഛത്രപതിശിവജി എയർപ്പൊർട്ട് ഒരു പത്ത്മിനിറ്റ്‌ലധികം. നടന്നതിന്ന് ശേഷംമാണ് ഞങ്ങൾ സൗദികുള്ള. ബോർഡിംഗ് കൗണ്ടർ ഏരിയയിൽ എത്തിയത്. അവിടെ അങ്ങിനെ കൂടുതൽ പാസഞ്ചേഴ്സ് ഒന്നും ഇല്ലായിരുന്നു ഞങ്ങൾ അവിടെ നിരനിരയായ് ഇട്ടിരിക്കുന്ന കുഷ്യൻ ചെയറുകളിൽ അധികം ആളുകൾ ഇല്ലാത്ത ഭാഗത്തായ് പോയി ഇരുന്നു ഞാൻ:. നിമ്മി നിന്റെ ജിദ്ദയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എവിടെ നൊകട്ടെ അവൾ അവളുടെ ടിക്കറ്റ് എനിക്ക് കാണിച്ചു തന്നു അത് കണ്ട് കുരങ്ങൻ ഇഞ്ചികടിച്ചമാതിരി ഞാൻ നിന്ന് ആകെ അങ്കലാപ്പിലായി ഫ്ലൈറ്റ് ടിക്കറ്റ് Ai 963എയർIndia സമയം 10-50pm ഞാൻ ആകെ ടെൻഷൻ ആയി ഇരിക്കുന്നത് കണ്ട് നിമ്മി ചോദിച്ചു എന്താ ഫായിസ് ? ഹെയ് ഒന്നുല്ല്യ എന്റെ ഫ്ലൈറ്റ് രാത്രി 10-30 അണ് അതും സൗദി ഫളൈറ്റ് ഇനി എന്ത് ചെയ്യും നമുക്ക് ഒരുമിച്ച് ഒരു ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ പറ്റുമെന്ന് തോന്നുണില്ല. ഇത് കേട്ടതും അവളുടെ മുഖം ഇരുണ്ടു അവൾ ആകെ സ്തബ്ദയായി സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു. ഞാൻ കരുതി നിങ്ങളും ജിദ്ദയ്ക്കല്ലെ പോകുന്നത്.
Oru Gulf Yathra Mumbai to Jeddah 3
Posted by