പിന്നെ തന്റെ ഫ്രണ്ട്സ പറഞ്ഞിട്ടാ ഞാൻ വരാൻ പറഞ്ഞെ, കുട്ടിയെ എനിക്കിഷ്ടപ്പെട്ടു പക്ഷെ കുറച്ചു കൂടി മെച്ചപ്പെടണം ദീപു.
അവൾക്കു പറ്റും പക്ഷെ അതിനു ടൈം എടുക്കും, നമുക്ക് അത്രയും കാത്തിരിക്കാൻ പറ്റില്ലല്ലോ ദീപു.
അയാൾ അതുംപറഞ്ഞു അടുത്ത സിഗരറ്റ് കത്തിച്ചു.
സർ അവൾ വലിയ ആശയിൽ ആണ്, ഞാൻ പറഞ്ഞു.
ദീപു സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യവും, പിന്നെ……..അയാൾ നിർത്തി.
എന്താ സർ.
ദീപു തുറന്നു പറയുന്നത് കൊണ്ടൊന്നും തോന്നരുത് ചില വിട്ടുവീഴ്ചകൾ ഒക്കെ സിനിമയിൽ പതിവാ, അങ്ങനെ ആണെന്ന് വച്ചാൽ ഞാനും ചില വിട്ടു വീഴ്ചകൾ ചെയ്യാം, പതുക്കെ അവളെ പഠിപ്പിച്ചെടുക്കാം.
ദീപു ബുദ്ധിയുള്ള ചെറുപ്പക്കാരനല്ലേ കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ. അവൾ സുന്ദരിയാ, നല്ല ഭംഗിയും ഉണ്ട് കാണാൻ. അയാൾ ബാക്കി പൂരിപ്പിക്കാതെ പറഞ്ഞു നിർത്തി.
ഞാൻ ഒന്നും പറഞ്ഞില്ല അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്.
ഞാൻ തിരിച്ചു നടന്നു അവളുടെ അടുക്കലെത്തി.
അവൾ ചോദിച്ചു അയാൾ എന്ത് പറഞ്ഞു.
ഞാൻ മറ്റൊന്നും പറഞ്ഞില്ല, വാ നമുക്ക് പോകാം.
ഏട്ടാ ഞാൻ സംസാരിക്കണോ.
വേണ്ടാ അയാൾക്ക് നടിയെ അല്ല വേണ്ടത്……..അയാൾക്ക് വേണ്ടത് വേറെയാ ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
എന്ത്, എന്ത് വേണമെന്ന്,
അയാൾക്ക് വേണ്ടത് നിന്നെയ.
അങ്ങനെ പറഞ്ഞോ അയാൾ. അവൾ ചോദിച്ചു.
ഹും, ഞാൻ മൂളി. വല്ല തൊടുകയും പിടിക്കുകയും എന്ന് പറഞ്ഞിരുന്നെങ്കിൽ പിന്നെയും ഓക്കേ പക്ഷെ ഇതു ഇത്തിരി കൂടിപ്പോയി. ഞാൻ പറഞ്ഞു.
ഏട്ടാ ഞാൻ ഒന്ന് സംസാരിക്കട്ടെ, പിന്നെ പുള്ളിയെ കുപ്പിയിൽ ഇറക്കുന്ന കാര്യം ഞാൻ ഏറ്റു. ഒന്നും നഷ്ടപ്പെടാതെ തന്നെ നമുക്ക് കാര്യം നടത്താം.
മോളെ അത് വേണോ അവന്മാർ ആളു വേന്ദ്രന്മാര.
ഞാൻ ഏറ്റു ഏട്ടാ ഇതുപോലെ എത്ര എണ്ണത്തിനെ കാണുന്നതാ ഞാൻ കോളേജിൽ.
അതും പറഞ്ഞു അവൾ ബാൽക്കണിയിലേക്കു ചെന്ന്.
അവർ എന്തൊക്കെയോ സംസാരിക്കുന്നു.
രണ്ടുപേരും കൂടി ലിവിങ് റൂമിലേക്ക് വന്നു.
അയാളുടെ മുഖത്ത് ഒരു പ്രെസെന്ന ഭാവം ഉണ്ട്.