“അവള് നേരം വെളുത്തപ്പോ ഇറങ്ങിയതാ തെണ്ടാൻ…. ഊണും വേണ്ട…. ഉറക്കവുമില്ല…. നേരം ഇത്രയുമായി…. ഒരു പെൺകുട്ടി ആണെന്നുള്ള വിചാരവുമില്ല…. പോയേടത്തെങ്ങാനും കിടന്നൂടായിരുന്നോ?…. എന്തിനാ പോന്നത്?….” അമ്മ വിഷമം മുഴുവൻ പറഞ്ഞു തീർത്തു….
“ഞാൻ പെൺകുട്ടിയാണെന്ന് എനിക്ക് മനസ്സിലായി…. അങ്കിൾ ഓടിച്ചു വിട്ടതോണ്ടാ…. അല്ലെങ്കിൽ അവിടെ കിടന്നേനെ….” ഞാൻ അമ്മയ്ക്ക് മറുപടി കൊടുത്തു കൊണ്ട് എന്റെ മുറിയിലേക്കു പോയി…..
അമ്മ വായും പിളർന്ന് അന്ധാളിച്ചു നിന്നു….. ഞാൻ മുറിയിൽ പോയി കാലത്തെ സംഭവങ്ങളെല്ലാം ഓർത്തു കൊണ്ട് കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു……
(തീർന്നിട്ടില്ല…. തുടരും….)
ഈ കഥ ശരിക്കും 20 ഭാഗങ്ങളിലായി എഴുതി തീർത്തതാണ്…. നിലവിൽ പ്രസിദ്ധീകരിച്ച ഭാഗം 9 മുതൽ 11 വരെ ഭാഗം 9, 10 ഭാഗങ്ങളിലായും 16 മുതൽ വരാനിരിക്കുന്ന ഭാഗത്തിന്റെ പകുതി വരെ 16,17 ഭാഗങ്ങൾ മാത്രമായും ഒതുക്കി ഒരുക്കിയിരുന്നതുമാണ്….. എന്നാൽ അത് പ്രസിദ്ധീകരണത്തിനു കൊടുക്കുന്നതിന് തൊട്ടു മുൻപുള്ള വായനയിൽ എനിക്ക് തന്നെ തൃപ്തി തോന്നാതിരുന്നതു കൊണ്ട് ആദ്യം മുതൽ പൊളിച്ചെഴുതുകയായിരുന്നു…. ചില ഭാഗങ്ങൾ പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഉണ്ടായ കാല താമസത്തിന്റെ പല കാരണങ്ങളിൽ ഒന്ന് അതു തന്നെ ആയിരുന്നു….
:- അജിത്ത്….