“എട ചെറുക്കാ നീ ഇത് ശീലമൊന്നും ആക്കരുത് കേട്ടോ; ഇതുപോലെ ശകലം വല്ലോം ആഴ്ചേല്‍ ഒരിക്കല്‍ കുടിച്ചോ..ശരീരത്തിന് നല്ലതാ”
മദ്യം തന്ന ശേഷം തള്ള ഒരു ഉപദേശം അതിന്റെയൊപ്പം ഫ്രീയായി നല്‍കി.
“മുയല്‍ ഇറച്ചിയാ..” ചേച്ചി ചെറിയ ഒരു പ്ലേറ്റില്‍ ഇറച്ചി വറുത്തത് എന്റെ മുന്‍പില്‍ കൊണ്ടുവച്ചു. ഞാന്‍ നിലത്ത് പായയില്‍ ഇരിക്കുകയായിരുന്നു.
“എന്താ തരാമെന്നു പറഞ്ഞത്..ഇതാണോ?” ഞാന്‍ ഒരു കഷണം എടുത്ത് വായിലിട്ടുകൊണ്ട് ചോദിച്ചു.
“അല്ല..ഇപ്പം വരാം”
അവള്‍ മുറിയിലേക്ക് പോയി. പിന്നെ കൈകള്‍ പിന്നില്‍ മറച്ച് എന്റെ മുന്‍പിലെത്തി.
“പറയാമോ എന്താണെന്ന്?” അവള്‍ കള്ളച്ചിരിയോടെ ചോദിച്ചു.
“എനിക്കറിയില്ല”
ഞാന്‍ അവളുടെ സൌന്ദര്യത്തില്‍ മയങ്ങി മനസിളകി ഇരിക്കുകയായിരുന്നു. അവളുടെ തുടുത്ത കവിളുകളും ചുണ്ടുകളുടെ ഇനിപ്പും എന്നെ ലഹരിപിടിപ്പിച്ചു.
“ദാ..കണ്ടോ”
മായേച്ചി ഒരു കുപ്പി മുന്‍പിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. എന്താണ് സംഗതി എന്നെനിക്ക് പിടികിട്ടിയില്ല.
“എന്താണിത്?”
“നീ തുറന്ന് നോക്ക്”
അവള്‍ അതെന്റെ കൈയില്‍ തന്നു. പിന്നെ എന്നെ നോക്കി കാല്‍വിരല്‍ കൊണ്ട് ചിത്രം വരച്ചു നിന്നു. ഞാന്‍ അതിന്റെ അടപ്പ് തുറന്നു. ഒരു പ്രത്യേക മണം അതില്‍ നിന്നും അടിച്ചു. ഞാന്‍ കുപ്പി മണപ്പിച്ചു; മദ്യമാണ് എന്നെനിക്ക് മനസിലായി.
“ഇത്..മദ്യമല്ലേ?” ഞാന്‍ ചോദിച്ചു.
“ഉം..” അവള്‍ മൂളി.