എന്റെ ഓര്‍മ്മകള്‍ – 12
അടുത്ത ഒരാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. കാരണം നിഷയുടെയും നബീസയുടെയും ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഒപ്പം റൂബിയും. ആഴ്ചാവസാനം മുതലാളിയും കൊച്ചമ്മയും തിരികെ എത്തി. എനിക്ക് ശനിയാഴ്ച വൈകിട്ട് വീട്ടില്‍ പോകാന്‍ അനുമതിയും ഒപ്പം ഡ്രൈവിംഗ് പഠിക്കാന്‍ നിര്‍ദ്ദേശവും നല്‍കി.
അങ്ങനെ ഞാന്‍ അന്ന് സന്ധ്യയോടെ വീട്ടിലെത്തി. കതക് പുറത്ത് നിന്നും അടച്ചിരിക്കുകയായിരുന്നു. ഞാന്‍ അതില്‍ മുട്ടി. അല്പം കഴിഞ്ഞപ്പോള്‍ മായേച്ചി കതക് തുറന്നു. ഒരാഴ്ച കൊണ്ട് അവള്‍ ഏറെമാറിയതുപോലെ എനിക്ക് തോന്നി. കുളിച്ച് വേഷം മാറി കണ്ണെഴുതി ചെറിയ ഒരു പൊട്ടും തൊട്ടു നിന്ന അവളെ കണ്ടപ്പോള്‍ എന്റെ മനസിളകി. ഒരു ടൈറ്റ് നീല ഷര്‍ട്ടും അരപ്പാവാടയുമാണ് അവള്‍ ധരിച്ചിരുന്നത്. കാല്‍മുട്ടുകള്‍ രണ്ടും നഗ്നം. താഴെ കൊഴുത്ത കണംകാലുകള്‍. എന്നെ കണ്ടപ്പോള്‍ അവള്‍ അതിയായ സന്തോഷത്തോടെ ചിരിച്ചു.