“അറിയ്യോ..കഴിഞ്ഞ മാസം നമ്മുടെ മീന്‍ ബണ്ടി ചന്തേ ബന്നപ്പോ ഒരു സംഭവമുണ്ടായി..സ്ഥിരം ഇറക്കുന്ന നമ്മുടെ പയ്യന്മാരെ ചില യൂണിയന്‍കാരു തടഞ്ഞു.. ഞമ്മള്‍ ഒരു ചായ കുടിക്കാന്‍ പോയ നേരത്താണ് ബണ്ടി ബന്നത്.. ഒരുത്തന്‍ ഓടി ഞമ്മട അടുത്ത ബന്നു കാര്യം പറഞ്ഞു..”
“ശ്ശൊ..എന്നിട്ട്” നബീസ വിരല്‍ കടിച്ചുകൊണ്ട് വാപ്പയെ നോക്കി ചോദിച്ചു.
“ഞമ്മള് ചെന്നു..യൂണിയന്‍ നേതാവ് ഒരു ഉസ്മാന്‍ ആണ്..ഓനോട് ഞമ്മള്‍ ആദ്യം മര്യാദക്ക് പറഞ്ഞുനോക്കി..ഓന്‍ കേട്ടില്ല..അപ്പൊ ഞമ്മള്‍ തന്നെ സാധനം ഇറക്കാന്‍ കയറി..ഓന്‍ ഞമ്മളെ തടഞ്ഞു..പിന്നെന്ത് നോക്കാന്‍..ഒറ്റ ചവിട്ട്..ഉസ്മാന്‍ രണ്ടു കാതം ദൂരെ തെറിച്ചു വീണു..ഞമ്മട ചവിട്ട് കണ്ടു കൂടെ വന്ന പഹയന്മാര്‍ സ്ഥലം വിട്ടു.ഹഹ്ഹാ..”
“വാപ്പ ആള് ഭയങ്കരന്‍ തന്നെ”
നബീസ ആരാധനയോടെ പറഞ്ഞു.